BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

‘ഒക്ടോബറി’ലൂടെ ഇവര്‍ ഒന്നിക്കുന്നു

ബോളിവുഡ് റൊമാന്റിക് ഹീറോ വരുണ്‍ ധവാനും പിക്കുവിന്റെ സംവിധായകന്‍ ഷൂജിത് സിര്‍സറുമൊന്നിക്കുന്നു. ‘ഒക്ടോബര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ താരമാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്.

ഷൂജിത് സിര്‍സറുമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നുവെന്നും , അദ്ദേഹത്തിന്റെ ചിത്രങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും വരുണ്‍ പറയുന്നു.
വരുണ്‍ ധവാന്‍ ഇപ്പോള്‍ മൌറീഷ്യസില്‍ ‘ജുഡ്വ 2’ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ്. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, തപ്സി പനു എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാനും പ്രധാന വേഷത്തിലെത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button