CinemaNEWS

അവര്‍ നിര്‍മ്മാതാക്കളാകുന്നു, നായകന്‍ മമ്മൂട്ടി

സംവിധായകന്‍ വൈശാഖും, തിരക്കഥാകൃത്ത് ഉദയകൃഷ്ണയും നിര്‍മ്മാതാക്കളാകുന്നു. ഇരുവരും നിര്‍മ്മാതാക്കളുടെ റോളിലെത്തുന്ന ചിത്രത്തിലെ നായകന്‍ മമ്മൂട്ടിയാണ്. വൈശാഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന മമ്മൂട്ടി ചിത്രം ‘രാജ 2’ ആണ് ഇവര്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ ചിത്രം മുളകുപാടം സിനിമാസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിക്കുന്നതെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു അതിനാല്‍ ഇരുവരും നിര്‍മ്മിക്കുന്ന ചിത്രം ഏതെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button