HollywoodNEWS

അടുത്ത ജെയിംസ് ബോണ്ട്‌ ചിത്രത്തെക്കുറിച്ച് വ്യക്തമാക്കി ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍

പ്രേക്ഷകര്‍ക്ക് ജയിംസ് ബോണ്ട്‌ ചിത്രങ്ങള്‍ എന്നുമൊരു ആവേശമാണ്. 25-ആമത് ബോണ്ട്‌ ചിത്രം കാണാന്‍ 2019 വരെ കാത്തിരിക്കണമെന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ഡാനിയല്‍ ക്രെയ്ഗ് തന്നെയാകും അടുത്ത ചിത്രത്തിലും ജെയിംസ് ബോണ്ടായി അഭിനയിക്കുക. 2019 നവംബര്‍ എട്ടിന് ചിത്രം റിലീസ് ചെയ്യാനുള്ള പദ്ധതിയിലാണ് അണിയറ ടീം. തുടര്‍ച്ചയായി 6 ജെയിംസ് ബോണ്ട്‌ ചിതങ്ങള്‍ക്ക് തിരക്കഥ എഴുതിയ നീല്‍പര്‍വീസും, റോബര്‍ട്ട് വാദെയുമാണ്‌ പുതിയ ജെയിംസ് ബോണ്ട്‌ ചിത്രത്തിനായും തൂലിക ചലിപ്പിക്കുക.

shortlink

Related Articles

Post Your Comments


Back to top button