Film ArticlesGeneralHollywoodInternationalLatest NewsMollywoodNEWS

അച്ഛന്റെ ചിതാഭസ്മവുമായി ഐശ്വര്യ അലഹബാദില്‍

അച്ഛന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യാനായി അലഹബാദിലെ ത്രിവേണി സംഗമത്തില്‍ നടി ഐശ്വര്യ റായി എത്തി. ഭര്‍ത്താവ് അഭിഷേക് ബച്ചന്‍, മകള്‍ ആരാധ്യ, അമ്മ വൃന്ധ്യ റായി, സഹോദരന്‍ ആദിത്യ റായി എന്നിവരും ഐശ്വര്യയുടെ കൂടെ ഉണ്ടായിരുന്നു. ഗംഗാ-യമുന- സരസ്വതി സംഗമസ്ഥാനത്ത് വളരെ ഭക്തിയോടെയാണ് താര കുടുംബം എത്തിയത്. മുംബൈയില്‍ നിന്ന് പ്രത്യേക സജ്ജമാക്കിയ വിമാനത്തിലാണ് ബച്ചന്‍ കുടുംബം ബാംറൗളിയിലെത്തിയത്. അവിടെ നിന്ന് നേരെ യമുനയുടെ തീരത്തുള്ള ബോട്ട് ക്ലബിലേയ്ക്ക് നേരിട്ട് പോവുകയായിരുന്നു. പുരോഹിതരും പോലീസും ചേര്‍ന്ന് സ്വീകരിച്ച താരകുടുംബത്തെ ഒരു ബോട്ടിലാണ് ത്രിവേണി സംഗമസ്ഥാനത്തേയ്ക്ക് കൊണ്ടുപോയത്. നദീസംഗമസ്ഥാനത്തെത്തിയശേഷം അവര്‍ മേ്രന്താച്ചാടനങ്ങളുടെ അകമ്പടിയില്‍ അച്ഛന്‍ കൃഷ്ണരാജ് റായിയുടെ ചിതാഭസ്മം നദിയില്‍ ഒഴുക്കി. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കൃഷ്ണരാജ് റായി അന്തരിച്ചത്.

താര കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ച് കുറച്ചു പോലീസുകാരെ മാത്രമാണ് ത്രിവേണി സംഗമത്തില്‍ വിന്യസിച്ചത്. പത്ത് വര്‍ഷം മുന്പ് അമിതാഭ് ബച്ചന്റെ അമ്മ തേജി ബച്ചന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യാനാണ് ബച്ചന്‍ കുടുംബം അവസാനമായി ത്രിവേണി സംഗമത്തിലെത്തിയത്. 
അമിതാഭ് ബച്ചന്‍ തന്റെ കുട്ടിക്കാലം ചിലവഴിച്ചത് അലഹബാദിലായിരുന്നു. 1950ലാണ് ഇവര്‍ ന്യൂഡല്‍ഹിയിലേയ്ക്ക് താമസം മാറ്റിയത്.

shortlink

Related Articles

Post Your Comments


Back to top button