CinemaFestivalKeralaLatest NewsShort Films

കൊച്ചി മെട്രോ ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്​​റ്റ് കോ​ഴി​ക്കോ​ട് പുരോഗമിക്കുന്നു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ടി​നെ ഒരുപാട് ഇ​ഷ്​​ട​പ്പെ​ടു​ന്ന​താ​യി സം​വി​ധാ​യ​ക​ന്‍ കെ. ​മധു. കൊ​ച്ചി മെ​ട്രോ ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്​​റ്റ്​ യു.​എ.​ഇ മി​ഡി​ല്‍ ഈ​സ്​​റ്റ്​ ചാ​പ്റ്റ​റി​​െന്‍റ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ഹ്ര​സ്വ ചി​ത്ര​പ്ര​ദ​ര്‍​ശ​നം ഉ​ദ്ഘാ​ട​നം ചെയ്ത് സംസാരിക്കുകയായിരുന്നു അ​ദ്ദേ​ഹം. ഇ​ന്ന​ത്തെ മ​ല​യാ​ള സി​നി​മ​യെ​ക്കു​റി​ച്ച്‌ സം​സാ​രി​ക്കു​മ്പോള്‍ ഒരുപാട് വി​ഷ​മം ഉ​ണ്ട്. മ​ല​യാ​ള സി​നി​മ​യു​ടെ നല്ല കാ​ല​ത്താ​ണ് താ​ന്‍ സി​നി​മ​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​ത്. സാ​ധാ​ര​ണ ക​മേ​ഴ്​​സ്യ​ല്‍ സി​നി​മ വി​ജ​യി​പ്പി​ക്കു​ന്ന​തി​നെ​ക്കാ​ള്‍ ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ് ഷോ​ര്‍​ട്ട് ഫി​ലിം വി​ജ​യി​പ്പി​ക്കുന്നത്.

അ​ര മ​ണി​ക്കൂ​ര്‍ വ​രെ ദൈ​ര്‍​ഘ്യ​മു​ള്ള ഏതാണ്ട് അ​റു​പ​തോ​ളം ഹ്ര​സ്വ​ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ ഉണ്ട്. പ്ര​വാ​സ​വും പ്ര​ണ​യ​വും വി​ര​ഹ​ത്തി​​െന്‍റ തീ​ക്ഷ്​​ണ​ത​യും ദൃ​ശ്യ​ഭാ​ഷ​യൊ​രു​ക്കി​യ ഇ​ക്ക​​രെ, ഫൈ​വ്​ മി​നി​റ്റ്​​സ്, സോ​ണി​േ​ട്ടാ​സ്​ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ 30ഒാ​ളം ചി​ത്ര​ങ്ങ​ള്‍ ഇതുവരെ പ്ര​ദ​ര്‍​ശി​പ്പിച്ചു. ജി​ല്ല ക​ല​ക്ട​ര്‍ യു.​വി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​യ​ര്‍ ഒാ​ഫ്​ സൈ​റാ​ബാ​നു സം​വി​ധാ​യ​ക​ന്‍ ആ​ന്‍​റ​ണി സോ​റി പരിപാടിയില്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഫെ​സ്​​റ്റി​വ​ല്‍ ഡ​യ​റ​ക്ട​ര്‍ ന​ട​ന്‍ ര​വീ​ന്ദ്ര​ന്‍ ചി​ത്ര​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്​​ച 11 മു​ത​ല്‍ ഫി​ലിം പ്ര​ദ​ര്‍​ശ​ന​വും വൈ​കീ​ട്ട്​ 6.30ന്​ ​സ​മാ​പ​ന സ​മ്മേ​ള​ന​വും ന​ട​ക്കും.

shortlink

Related Articles

Post Your Comments


Back to top button