CinemaGeneralHollywoodInternationalLatest NewsNEWSWOODs

വിവാഹമോചനത്തെക്കുറിച്ച് വികാരഭരിതയായി നടി മലൈക

സിനിമാ മേഖലയില്‍ താര വിവാഹവും വിവാഹ മോചനവും നിത്യ സംഭവമാണ്. ഇപ്പോള്‍ വിവാഹ മോചനത്തിന്റെ കാര്യം തുറന്നു പറയുകയാണ്‌ നടി മലൈക. പിരിഞ്ഞെങ്കിലും അർബാസ് തനിക്കത്രത്തോളം പ്രിയപ്പെട്ടതാണെന്നു വെളിപ്പെടുത്തുകയാണ് മലൈക. വിവാഹ മോചനം ആരെ സംബന്ധിച്ചും അത്ര എളുപ്പം തരണം ചെയ്യാന്‍ കഴിയുന്ന ഒന്നല്ല. ആ രംഗത്തിലൂടെ കടന്നു പോയവര്‍ക്കേ ആ വേദന മനസിലാകൂവെന്നും മലൈക പറയുന്നു.

മലൈകയുടെ വാക്കുകള്‍ ഇങ്ങനെ.. ‘അർബാസ് എന്റെ കുടുംബത്തിന്റെ ഭാഗമാണ്, എന്റെ കുഞ്ഞിന്റെ അച്ഛനാണ്. പിരിയാനിടയായ കാരണങ്ങൾ അതുപോലെ തന്നെ നിലനില്‍ക്കും. അതു വ്യക്തിപരമാണ്. എങ്കിലും അർബാസിനെ കാണുന്നത് എന്റെ മകനെ സന്തുഷ്ടനാക്കുന്ന കാര്യമാണ്, അതിലൂടെ ഞാനും സന്തുഷ്ടയാവുകയാണ്. ഞങ്ങൾക്കിടയിൽ എന്തൊക്കെ സംഭവിച്ചാലും സഹോദരി അമൃതയ്ക്ക് അർബാസ് സഹോദരനെ പോലെയാണ്, അച്ഛനമ്മമാർക്ക് അദ്ദേഹം മകനെപ്പോലെയാണ്. ”

1998ൽ വിവാഹിതരായ മലൈകയും അർബാസും കഴിഞ്ഞ വര്‍ഷമാണ് വിവാഹ മോചിതരാകുന്ന വിവരം ആരാധകരെ അറിയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button