CinemaGeneralHollywoodInternationalLatest NewsNEWSWOODs

ജയിലഴിക്കുള്ളിലകപ്പെടുന്ന നിരപരാധിയായ ഒരു മനുഷ്യന്‍ കാലങ്ങള്‍ക്കൊണ്ട് എങ്ങനെയായിത്തീരും?

ജയില്‍ അഴിക്കുള്ളില്‍ അകപ്പെടുന്ന നിരപരാധിയുടെ കഥയുമായി റിക് റോമന്‍ വോ എത്തുന്നു. പ്രശസ്ത ഹോളിവുഡ് ചിത്രം സ്നിച്ചിന്റെ സംവിധായകനാണ് റിക് റോമന്‍ വോ. നിരപരാധിയായ ഒരു മനുഷ്യന്‍ ജയിലഴിക്കുള്ളില്‍ കഴിയേണ്ടി വരുകയും വര്‍ഷങ്ങളോളം നീണ്ട ജയില്‍ ജീവിതം മൂലം ആ മനുഷ്യനുണ്ടാകുന്ന മാറ്റങ്ങളുമാണ് ഷോട്ട് കോളര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ റിക് റോമന്‍ അവതരിപ്പിക്കുന്നത്.

നിക്കോളാജ് കോസ്റ്റര്‍ വാല്‍ഡോ, ഒമാരി ഹാര്‍ഡ് വിക്, ലേക്ക് ബെല്‍, ജോന്‍ ബെര്‍ന്താല്‍, എമ്റോ കോഹന്‍, ജെഫ്രി ഡോണവന്‍, ഇവാന്‍ ജോന്‍സ്, ബെന്‍ജമിന്‍ ബ്രാറ്റ്, ഹോള്‍ട്ട് മക്നലേ, എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ആഗസ്റ്റ് പതിനെട്ടിന് ചിത്രം തീയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button