CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും മഞ്ജു വാര്യര്‍ പുറത്ത്…!!

 

വിവാഹ ജീവിതത്തോടെ സിനിമാ മേഖലയില്‍ നിന്നും മാറി നിന്ന നടി മഞ്ജു വാര്യര്‍ക്ക് തന്റെ രണ്ടാം വരവില്‍ ഏറ്റവും കൂടുതല്‍ കടപ്പാട്‌ ഉള്ളത് പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോനോടാണ്. ശ്രീകുമാര്‍ മേനോന്റെ കല്ല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിലൂടെ ആണ് മഞ്ജു വാര്യര്‍ വീണ്ടും അഭിനയം തുടങ്ങുന്നത്. മികച്ച സൗഹൃദത്തിലായിരുന്ന ഇരുവരും വീണ്ടും ചിത്രങ്ങളുമായി സഹകരിക്കുന്നുവെന്നു വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മഞ്ജു വാര്യരും പശ്രീകുമാര്‍ മേനോനും തമ്മിലുള്ള കൂട്ടുകെട്ട് പിരിഞ്ഞതായി റിപ്പോര്‍ട്ട്.

കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളം ന്യൂസ് പോര്‍ട്ടല്‍ ആണ് ഈ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയനില്‍ മോഹന്‍ ലാലിന്റെ നായികയായും ‘രണ്ടാം മൂഴത്തില്‍ ‘ശക്തമായ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത് മഞ്ജു വാര്യര്‍ ആണെന്ന് സിനിമയുടെ വാര്‍ത്തകള്‍ പുറത്തു വന്ന സമയത് സംവിധായകന്‍ ശ്രീകുമാര്‍മേനോനും അണിയറ പ്രവര്‍ത്തകരും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ചിത്രങ്ങളില്‍ നിന്നും മഞ്ജുവിനെ മാറ്റിഎന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. വാര്‍ത്തയെ കുറിച്ച്‌ മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും ഇത് വരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button