CinemaMollywoodNEWS

വിനീത് ആനപ്പുറത്തുണ്ട്! സംഭവത്തിന് പിന്നില്‍ അജു വര്‍ഗ്ഗീസ്

‘ആന അലറോലടലറല്‍’ എന്നത് ഒരു നൊസ്റ്റാള്‍ജിക് പദപ്രയോഗമാണ്. ഒരുകാലത്ത് സൗഹൃദങ്ങള്‍ക്കിടയില്‍ ഏറ്റവും പ്രസക്തിയുള്ള ഒരു വാചകമായിരുന്നു ഇത്. ‘ആന അലറോലടലറല്‍’ എന്ന് വേഗത്തില്‍ തെറ്റാതെ പറയുന്നവനെ വിജയിയായി പ്രഖ്യാപിക്കുന്ന ലളിതമായ ഒരു നാട്ടിന്‍പുറ മത്സരം. അതേ നാട്ടിന്‍പുറ ഭംഗികളെ ‘ആന അലറോലടലറല്‍’ എന്ന ചിത്രത്തിലൂടെ വീണ്ടും ദൃശ്യവത്കരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ ടീം. ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രമാണ് ‘ആന അലറോലടലറല്‍’.
ഒരു ഇടത്തരം ഗ്രാമത്തിലെ ഒട്ടേറെപ്പേരുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സിബി തോട്ടുംപുറവും , നേവിസ് സേവ്യറുമാണ്. അനു സിതാര നായികയാകുന്ന ചിത്രത്തില്‍ ഇന്നസെന്റ്, ഇന്ദ്രന്‍സ്, ഹരീഷ് പെരുമണ്ണ, മാമുക്കോ, വിനായകന്‍, സുരാജ് വെഞ്ഞാറമ്മൂട്, എന്നിവരും വേഷമിടുന്നു. ശരത് ബാലനാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ഒരു ചിത്രം അജു വര്‍ഗ്ഗീസ്‌ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. വിനീത് ആനപ്പുറത്ത് ഇരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button