BollywoodGeneralIndian CinemaLatest NewsMollywoodNEWS

കൊച്ചിയിൽ ട്രാഫിക് ജാം ഉണ്ടാക്കിയതിന് സണ്ണി ലിയോണിന് കിട്ടിയ പ്രതിഫലം ചെറുതൊന്നുമല്ല

മൊബൈൽ ഷോറൂമിന്റെ ഉത്‌ഘാടനത്തിനായി ഈ കഴിഞ്ഞ 17’ന് കൊച്ചിയിലെത്തി എം.ജി.റോഡും പരിസരവും സ്തംഭിപ്പിച്ച പ്രമുഖ ബോളിവുഡ് നടിയും, പോൺ താരവുമായ സണ്ണി ലിയോണിന് കിട്ടിയ പ്രതിഫലത്തുക വാർത്തകളിൽ ഇടം പിടിക്കുകയാണ്.

14 ലക്ഷം രൂപയും, മുംബൈയിൽ നിന്നും കൊച്ചിയിലേക്കും തിരികെയും ബിസിനസ് ക്ലാസ് എയർ ടിക്കറ്റും, ആവശ്യത്തിന് സെക്ക്യൂരിറ്റി ഗാർഡ്‌സുമാണ് ഉത്‌ഘാടനച്ചടങ്ങളിൽ പങ്കെടുക്കാനായി സണ്ണി ലിയോൺ ആവശ്യപ്പെട്ടത്! ഈ പറഞ്ഞതെല്ലാം നൽകിയാണ് താരം കൊച്ചിയിലെത്തിയത് എന്നറിയുന്നു. അന്നേ ദിവസം എം.ജി.റോഡിലെ പ്രസ്തുത ഷോപ്പിനും പരിസരത്തും, കനത്ത ട്രാഫിക് ബ്ലോക്കുണ്ടാവുകയും, അതേത്തുടർന്ന് ഷോപ്പുടമയ്‌ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button