BollywoodCinemaNEWS

ഷാരൂഖിന്‍റെയുള്ളിലെ വ്യാകുലത അത് മാത്രമാണ്; സംവിധായകന്‍ ആനന്ദ് എല്‍ റായി

തുടര്‍ച്ചയായ പരാജയങ്ങള്‍ സൂപ്പര്‍ താരം ഷാരൂഖിന് ബോളിവുഡില്‍ വലിയ ക്ഷീണം വരുത്തിയിരിക്കുകയാണ്. ‘ജബ് ഹാരി മേറ്റ് സെജാല്‍’ എന്ന ഇംതിയാസ് അലി ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കിയ അവഗണന ഷാരൂഖിനെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. തുടര്‍ പരാജയങ്ങള്‍ മൂലം തന്‍റെ ആരാധകര്‍ തന്നില്‍ നിന്നു അകന്നു പോകുമോ എന്ന ആശങ്കയിലാണ് താരം. ഷാരൂഖിന്‍റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്ന ആനന്ദ് എല്‍ റായി ആണ് ഷാരൂഖിന്‍റെ ഇത്തരമൊരു മാനസികാവസ്ഥയെക്കുറിച്ച് പരാമര്‍ശിച്ചത്.

“എല്ലാ നടന്മാരും ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥകളെ കുറിച്ച് ഷാരൂഖിന് നന്നായി അറിയാം. പുതിയ സിനിമയെ കുറിച്ച് അദ്ദേഹത്തിന് വലിയ പ്രതീക്ഷകളുണ്ട്. ബോക്സോഫീസ് കളക്ഷനെ കുറിച്ച് അദ്ദേഹത്തിന് വ്യാകുലതകളൊന്നും ഇല്ല. പക്ഷേ അദ്ദേഹത്തിന് ഭയം ഈ പരാജയങ്ങള്‍ തന്‍റെ ആരാധകരെ തന്നില്‍ നിന്നും അകറ്റുമോ എന്നാണ്”- ആനന്ദ്‌ എല്‍ റായി

shortlink

Related Articles

Post Your Comments


Back to top button