BollywoodCinemaGeneralLatest NewsNEWSWOODs

ഹുമ ഖുറൈശിയുടെ പുതിയ ചിത്രത്തിന് വിലക്ക്…!

 

ഹുമ ഖുറൈശി നായികയാകുന്ന പുതിയ ചിത്രത്തിനു വിലക്ക്. ഗുരീന്ദര്‍ ഛദ്ദയുടെ സംവിധാനത്തില്‍ ഇന്ത്യ-പാക്​ വിഭജനം പ്രമേയമാക്കി തയാറാക്കിയ ‘വൈ​േസ്രായ്​ ഹൗസ്​’ എന്ന സിനിമയുടെ ഹിന്ദി പതിപ്പാണ്​ ‘പാര്‍ട്ടീഷന്‍ 1947’. സിനിമയ്ക്ക്​ പാകിസ്​താനില്‍ വിലക്ക് ഏര്‍പ്പെടുത്തി​. ഹ്യൂഗ്​ ബോണ്‍വില്‍, ഗിലിയന്‍ ആന്‍ഡേഴ്​സന്‍, മൈക്കല്‍ ഗാംബോണ്‍ തുടങ്ങിയവര്‍ മുഖ്യവേഷത്തില്‍ എത്തുന്ന സിനിമ കഴിഞ്ഞയാഴ്​ച ഇന്ത്യയില്‍ റിലീസ്​ ചെയ്​തിരുന്നു.

വിഭജന കാലത്തെ ഹിന്ദു-മുസ്​ലിം പ്രണയമാണ്​ പ്രമേയം. ‘ബെന്‍ഡ്​ ഇറ്റ്​ ലൈക്​ ബെക്കാം’ എന്ന പ്രശസ്​ത സിനിമയുടെ സംവിധായികയാണ്​ ഗുരീന്ദര്‍ ഛദ്ദ.
സിനിമയില്‍ സല്‍മാന്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ബജ്​റംഗി ബായ്​ജാന്‍, ട്യൂബ്​ ലൈറ്റ്​ തുടങ്ങിയ നിരവധി ചിത്രങ്ങള്‍ക്ക്​ നേരത്തേ പാകിസ്​താനില്‍ വിലക്ക്​ നേരിട്ടിട്ടുണ്ട്​.

shortlink

Related Articles

Post Your Comments


Back to top button