CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

അഭിനയത്തില്‍ മോഹന്‍ലാലുമായി പ്രണവിനു സാമ്യമുണ്ടോ ജീത്തു ജോസഫ് പറയുന്നു

മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വിജയ ചിത്രമൊരുക്കിയ സംവിധായകന്‍ ജീത്തു ജോസഫ്‌ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ആദി എന്ന ചിത്രം സംവിധാനം ചെയ്യുകയാണ്. ‘ആദി’. ‘Some lies can be deadly’ എന്നു ടാഗ് ലൈന്‍ നല്‍കിയിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഇമോഷണല്‍ ത്രില്ലറാണ്. അഭിനയത്തില്‍ മോഹന്‍ലാലുമായി ഏതെങ്കിലും തരത്തിലുള്ള സാമ്യമുണ്ടോ യുവതാരമായ പ്രണവിന് എന്ന ചോദ്യത്തിന് ജീത്തു ജോസഫ് മറുപടി ഇങ്ങനെ..

”അത്തരമൊരു താരതമ്യം ഒരിക്കലും പാടില്ല. അങ്ങനെ ചെയ്യുന്നവര്‍ ഒന്നുകില്‍ ബുദ്ധിയില്ലാത്തവരാണ്. അല്ലെങ്കില്‍ ബോധപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ്. അല്ലെങ്കിലും എന്തിനാണ് ഒരഭിനേതാവിനെ മറ്റൊരാളുമായി താരതമ്യപ്പെടുത്തുന്നത്? ഓരോ അഭിനേതാക്കള്‍ക്കും ഓരോ പ്രത്യേകതകളുണ്ട്. അവര്‍ കഥാപാത്രങ്ങളെ കണ്‍സീവ് ചെയ്യുന്നതും വെവ്വേറെ രീതികളിലാണ്. അത് മമ്മൂട്ടിയായാലും മോഹന്‍ലാലായാലും സുകുമാരനായാലും ദുല്‍ഖറായാലും പൃഥ്വിരാജായാലും ഇനി പ്രണവ് ആയാലും അങ്ങനെതന്നെ ആയിരിക്കും. ” ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ഈ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button