BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

ലോകസിനിമാതാരങ്ങളുടെ പ്രതിഫലപ്പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളുടെ സ്ഥാനം..!

 
ഫോര്‍ബ്സ് മാഗസിന്‍ പുറത്തിറക്കിയ ലോകസിനിമാതാരങ്ങളുടെ പ്രതിഫലപ്പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളും ഇടം പിടിച്ചു. കഴിഞ്ഞ വര്ഷം കൂടുതല്‍ പ്രതിഫലം നേടിയ താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും അക്ഷയ് കുമാറും യഥാക്രമം എട്ടും ഒമ്ബതും പത്തും സ്ഥാനങ്ങളിലുണ്ട്. കഴിഞ്ഞ വര്‍ഷം ഷാരൂഖ് 25 കോടിയും സല്‍മാന്‍ 24 കോടിയും അക്ഷയ് കുമാര്‍ 23 കോടിരൂപയുമാണ് പ്രതിഫലമായി വാങ്ങിയിരിക്കുന്നത്.
 
ഈ പട്ടിക പ്രകാരം ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗാണ്. ഹോളിവുഡിലെ നടീനടന്മാര്‍ക്കിടയിലുള്ള വന്‍ പ്രതിഫല വിടവും ഈ പട്ടിക വെളിപ്പെടുത്തുന്നുണ്ട്. വാല്‍ബെര്‍ഗ് 2017ല്‍ വാങ്ങിയിരിക്കുന്ന പ്രതിഫലം 68 മില്യണ്‍ ഡോളറാണ്. ഡാഡീസ് ഹോം 2, ട്രാന്‍സ്ഫോര്‍മേര്‍സ്; ദി ലാസ്റ്റ് നൈറ്റ് എന്നീ സിനിമകളിലാണ് അദ്ദേഹം ഈ പ്രതിഫലം വാങ്ങിയിരിക്കുന്നത്. ഇന്നലെയാണ് ഫോര്‍ബ്സ് മാഗസിന്‍ പ ുതിയ പ്രതിഫല പട്ടിക പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന ഡ്വായ്നെ ദി റോക്ക് ജോണ്‍സന്‍ ഇപ്രാവശ്യത്തെ പട്ടികയില്‍ 65 മില്യണ്‍ ഡോളര്‍ പ്രതിഫലവുമായി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. ബേ വാച്ച്‌ ആണ് റോക്കിന്റെ ഏറ്റവും പുതിയ ചിത്രം.
 

shortlink

Related Articles

Post Your Comments


Back to top button