CinemaEast Coast VideosMollywoodNEWS

ഹോളിവുഡ് നിലവാരമുള്ള സംഘട്ടന രംഗങ്ങളുമായി ‘പോക്കിരി സൈമണ്‍’!

സണ്ണി വെയ്നെ നായകനാക്കി ജിജോ ആന്റണി സംവിധാനം ചെയ്യുന്ന പോക്കിരി സൈമണില്‍ സംഘട്ടന രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ്‌ കഥ പറഞ്ഞിരിക്കുന്നത്. ഹോളിവുഡ് നിലവാരമുള്ള രണ്ടു സംഘട്ടനങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വലിയ തുക ചെലവഴിച്ചു ചിത്രീകരിച്ചിരിക്കുന്ന ഈ രണ്ടു വമ്പൻ ആക്ഷൻ രംഗങ്ങളും പ്രേക്ഷകരെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്‍റെ അണിയറ ടീം. ഗോപി സുന്ദര്‍ ഈണമിട്ട ചിത്രത്തിലെ ‘അടടാ അടീങ്കടാ’ എന്ന ഗാനം നാലു ലക്ഷത്തില്‍പ്പരം യുട്യൂബ് ഹിറ്റുമായി മുന്നേറുകയാണ്.

ശ്രിവരി ഫിലിംസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് പോക്കിരി സൈമണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. സെപ്റ്റംബർ മധ്യത്തോടെ റിലീസിന് എത്തുന്ന പോക്കിരി സൈമണിലെ ഗാനങ്ങള്‍ വിതരണത്തിനെടുത്തിട്ടുള്ളത് ഈസ്റ്റ് കോസ്റ്റ് ഓഡിയോസാണ്.

shortlink

Related Articles

Post Your Comments


Back to top button