HollywoodNEWS

ജെയിംസ് ബോണ്ട്‌ വിവാഹിതനാകുന്നു

ജെയിംസ് ബോണ്ട്‌ പരമ്പരയിലെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വലിയ വാര്‍ത്ത പ്രാധാന്യം നേടുകയാണ്. 2019 നവംബറില്‍ ചിത്രം റിലീസ് ചെയ്യാനിരിക്കെ സിനിമയുടെ കഥയും, പേരും ചോര്‍ന്നതായാണ് പുതിയ വിവരം. പുതിയ പരമ്പരയില്‍ ജെയിംസ് ബോണ്ട്‌ വിവാഹിതനാകുന്നുണ്ട്. ജെയിംസ് ബോണ്ടിന്റെ ഭാര്യ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ കൊലയാളിയെ തേടി ഇറങ്ങുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബോണ്ടായി ഡാനിയല്‍ ക്രെയ്ഗ് ആണ് ബിഗ്‌സ്ക്രീനില്‍ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button