പേടിപ്പിക്കാൻ ഇൻസിഡിയസ് ഫോര്‍; ട്രെയ്‌ലർ

ഹോളീവുഡ് ഹൊറർ ത്രില്ലെർ ഇൻസിഡിയസ് നാലാം ഭാഗത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി .ഇൻസിഡിയസ്; ദ് ലാസ്റ്റ് കീ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മറ്റു സീരിസുകളെ അപേക്ഷിച്ചു ഏറ്റവും ഭയപെടുത്തുന്ന രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് .ആദം റൊബിറ്റൽ സംവിധാനം ചെയ്ത ചിത്രം ജെയിംസ് വനാണ് നിർമ്മിക്കുന്നത് . ലിൻ ഷെ , ലൈഗ് വാനെൽ , ആൻഗസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ . ചിത്രം 2018 ൽ പുറത്തിറങ്ങും.