CinemaGeneralLatest NewsMollywoodMovie GossipsNEWSTV ShowsWOODs

താരങ്ങളുടെ ആ തീരുമാനം ചാനലുകള്‍ക്ക് ഗുണമായെന്ന് റിപ്പോര്‍ട്ടുകള്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലാവുകയും റിമാന്റില്‍ കഴിയേണ്ടി വരുകയും ചെയ്ത സാഹചര്യത്തില്‍ താരത്തിനെതിരെ മാധ്യമങ്ങള്‍ നടത്തിയ വിമര്‍ശനം വന്‍തോതില്‍ ചര്ച്ചയാകുകയും മറ്റു താരങ്ങള്‍ ചാനല്‍ ബഹിഷ്കരണം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് ആഘോഷ വേളകളില്‍ ടിവിചാനലുകളില്‍ താരങ്ങള്‍ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം അവര്‍ കൈകൊണ്ടു. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട് പ്രകാരം താരങ്ങളുടെ ഈ തീരുമാനം ചാനലുകള്‍ക്ക് ഗുണമായെന്നാണ് സൂചന. താരങ്ങള്‍ പങ്കെടുത്ത പല ഷോകളും നടത്തിയിരുന്ന മുന്‍കാലങ്ങളെക്കാള്‍ പ്രേക്ഷകര്‍ ഇത്തവണത്തെ ഓണപരിപാടികള്‍ കണ്ടെന്നാണ് റിപ്പോര്‍ട്ട്.

താരങ്ങള്‍ക്കപ്പുറത്ത് മലയാളികളെ വിസ്മയിപ്പിക്കുന്ന നിത്യ ജീവിതത്തിലെ മറ്റ് സെലിബ്രിറ്റികളെ പങ്കെടുപ്പിച്ചാണ് ഇത്തവണത്തെ ടെലിവിഷന്‍ ചാനലുകള്‍ ഓണം ആഘോഷിച്ചത്.രാഷ്ട്രീയത്തിലെ താരോദയങ്ങള്‍, ഐഎഎസ് യുവത, ട്രോളന്‍മാര്‍ എന്നിവരായിരുന്നു മുഖ്യആകര്‍ഷണം.

ഒരു താരത്തെ പങ്കെടുപ്പിച്ച്‌ ലഭിക്കുന്നതിനാല്‍ മികച്ച ടിആര്‍പിയാണ് ഐഎഎസ് യുവത, വനിതാ വൈല്‍ഡ് ഫോട്ടോഗ്രാഫര്‍മാര്‍, ട്രോളന്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ചതിനേക്കാള്‍ ലഭിച്ചതെന്ന് ഒരു ചാനല്‍ അധികൃതര്‍ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button