CinemaIndian CinemaLatest NewsMollywoodTollywood

അഭിനയജീവിതത്തില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി പൃഥ്വി

അഭിനയജീവിതത്തിൽ വിജയകരമായി 15 വർഷം പൂർത്തിയാക്കിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരൻ.തന്റെ ഫേസ്ബുക് പേജിലൂടെയാണ് പൃഥ്വി ഈ ദിവസത്തിന്റെ പ്രത്യേകത ആരാധകരെ അറിയിച്ചത്.

തന്റെ ജീവിതത്തിലേയ്ക് സിനിമ കടന്നുവന്നിട്ട് 15 വർഷമായെന്നത് വളരെയേറെ സന്തോഷിപ്പിക്കുന്നുവെന്നും തിരിഞ്ഞു നോക്കുമ്പോൾ മനസ്സിൽ ആദ്യം തോന്നുന്ന വികാരം പലരോടുമുള്ള നന്ദിയാണെന്നും പൃഥ്വി പറയുന്നു.തന്നിൽ വിശ്വസിച്ച് തനിക്ക് ആത്മവിശ്വാസവും പിന്തുണയും നൽകിയ ഒരുപാടുപേരുണ്ടെന്നും പേരുകൾ എടുത്തു പറയുന്നില്ലെങ്കിലും അവരിൽ ഓരോരുത്തരോടും താൻ കടപ്പെട്ടിരിക്കുന്നെന്നും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നുവെന്നും പൃഥ്വി തന്റെ പോസ്റ്റിലൂടെ പറയുന്നു.

കൂടാതെ തന്നെയും തന്റെ സിനിമകളെയും ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരും അവർക്ക് തന്നിലുള്ള വിശ്വാസവുമാണ് തനിക്ക് ലഭിച്ച ഏറ്റവും വല്ല്യ സമ്മാനമെന്നും പൃഥ്വി പറയുന്നു.പ്രേക്ഷകർ നൽകുന്ന ഓരോ വിജയവും തനിക്ക് കൂടുതൽ മികച്ചതാവാനുള്ള വെല്ലുവിളിയാണെന്നും കൂടുതൽ പരീക്ഷണങ്ങൾക്കുള്ള സാധ്യതകളായാണ് അവയെ താൻ കാണുന്നതെന്നും പൃഥ്വി പറഞ്ഞു.വഴികാട്ടിയായി കൂടെനിന്ന അധ്യാപകർക്കും ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തിക്കൊണ്ടും അടുത്ത 15 വർഷം ഇതിലും നന്നാക്കാൻ ശ്രമിക്കുമെന്ന് വാക്ക് നൽകി കൊണ്ടുമാണ് പൃഥ്വിപോസ്റ്റ് അവസാനിപ്പിച്ചത്

shortlink

Related Articles

Post Your Comments


Back to top button