CinemaLatest NewsMollywoodMovie GossipsNEWS

ശ്രിന്റയുടെ ഭാഗ്യപുരുഷൻ നിവിൻ പോളി തന്നെ

സഹനടിയായി അഭിനയരംഗത്തെത്തിയ ഒരാളായിരുന്നു ശ്രിന്റ.പിന്നീട് നായികാ തലത്തിലേക്ക് അവര്‍ മാറി. ഒട്ടുമിക്ക സിനിമകളിലും ഏതെങ്കിലും ഒരു റോൾ ശ്രിന്റയ്ക്ക്  നൽകുന്ന രീതിയാണിപ്പോള്‍ കണ്ടുവരുന്നത്.അങ്ങനെ തിരക്കുള്ള നായികയായി അവര്‍ മാറി .ചെയ്തതെല്ലാം ശ്രദ്ധിക്കപ്പെടുന്ന കഥാപത്രങ്ങൾ.ഓണത്തിന് പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയാണ് സ്രിന്റയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.

1983 എന്ന ചിത്രത്തിലായിരുന്നു ശ്രിന്റ നിവിൻ പോളിയുടെ നായികയാകുന്നത്. നിഷ്കളങ്കയായ സുശീല എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറെ ശ്രദ്ധിച്ചു.അതിലൂടെയാണ് താന്‍ സിനിമയില്‍ അറിയപ്പെടുന്ന ഒരു വ്യക്തിതമായി മാറിയതെന്നും മാത്രമല്ല ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലേക്ക് തന്നെ എത്തിച്ചത് നിവിനാണെന്നും ശ്രിന്റ പറഞ്ഞു.

ഫോർ ഫ്രണ്ട്‌സ് ആയിരുന്നു ശ്രിന്റയുടെ ആദ്യചിത്രം. ദുല്‍ഖര്‍ സൗബിന്‍ ഷാഹിര്‍ കൂട്ടുകെട്ടിലെത്തുന്ന പറവ, ബിജു മേനോന്റെ ഷെര്‍ലോക്‌സ് ടോംസ്, ക്രോസ് റോഡ്, കുട്ടന്‍പിള്ളയുടെ ശിവരാത്രി, എന്നിങ്ങനെ ശ്രിന്റയുടെ നിരവധി സിനിമകളാണ് റിലീസിന് വേണ്ടി ഒരുങ്ങുന്നത്

shortlink

Related Articles

Post Your Comments


Back to top button