CinemaGeneralLatest NewsMovie GossipsNEWSTollywoodWOODs

സായിപല്ലവി വഴക്കിട്ടു; ഷൂട്ടിംഗ് നിര്‍ത്തി നടന്‍ ഇറങ്ങിപ്പോയി

 
നിവിന്റെയും ദുല്ഖറിന്റെയും നായികയായി മലയാളത്തില്‍ തിളങ്ങിയ സായി പല്ലവി ഇപ്പോള്‍ തെലുങ്കിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സായിയുടെ ഫിദ മികച്ച പ്രതികരണം നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ടോളിവുഡില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര സുഖകരം അല്ല. താരത്തിനു ഇപ്പോള്‍ അഹങ്കാരം ആണെന്നാണ്‌ ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ച.
 
തെലുങ്കില്‍ നാനി നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ തിരക്കുകളിലാണ് സായി. എന്നാല്‍ ചിത്രീകരണം നടക്കുന്ന ആ ചിത്രത്തില്‍ നായകന്‍ നാനിയുമായി താരം വഴക്കിട്ടുവെന്നും അതില്‍ ദേഷ്യം കൊണ്ട നടന്‍ ഷൂട്ടിംഗ് നിര്‍ത്തി ഇറങ്ങി പോയെന്നും വാര്‍ത്തകള്‍ വരുന്നു. എന്നാല്‍ പിന്നീട് തന്റെ വഴക്കിനു താരം നടനോട് ക്ഷമ ചോദിച്ചെന്നും റിപ്പോര്‍ട്ടുണ്ട്
 
 

shortlink

Related Articles

Post Your Comments


Back to top button