CinemaComing SoonIndian CinemaLatest NewsNew ReleaseTollywood

ദൃശ്യ ഭംഗിയോടെ പ്രേതം വീണ്ടും

മലയാളത്തിൽ നിന്നും തെലുങ്കിലേക്കും കന്നഡത്തിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുന്ന ചിത്രങ്ങൾ എന്നും പ്രേക്ഷകരെ വെറുപ്പിച്ചിട്ടേയുള്ളു.എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി മലയാള ചിത്രത്തോട് തന്നെ മത്സരിക്കാൻ ഒരുങ്ങുകയാണ് ഒരു ചിത്രം.ജയസൂര്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രേതം എന്ന ചിത്രമാണ് ഇപ്പോൾ സംസാരവിഷയം.

രാജു ഗരു ഗാധു 2 ‘ എന്ന പ്രേതത്തിന്റെ തെലുങ്ക് പതിപ്പ് മലയാളത്തെയും കവച്ചുവെക്കുന്ന ദൃശ്യ ഭംഗിയുമായാണ് പുറത്തിറങ്ങുന്നത്.ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രൈലെര്‍ നല്‍കുന്ന പ്രതീക്ഷകള്‍ വാനോളമാണ്. മലയാളത്തില്‍ ജയസൂര്യ അവതരിപ്പിച്ച വേഷം തെലുങ്കില്‍ ചെയ്യുന്നത് നാഗാര്‍ജ്ജുനയാണ്.സാമന്തയാണ് ചിത്രത്തിലെ നായിക. എസ് .തമ്മന്റെ സംഗീതത്തിലൊരുങ്ങുന്ന ചിത്രം വരുന്ന ഒക്ടോബര്‍ 13 നു തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button