BollywoodCinemaIndian CinemaLatest NewsMovie GossipsWOODs

ലൊക്കേഷന്‍ സുരക്ഷ ഇരട്ടിയായി വര്‍ധിപ്പിച്ച് ആമീര്‍ഖാന്‍ .!

വിജയ് കൃഷ്ണ ആചാര്യ ഒരുക്കുന്ന ആമിര്‍ ചിത്രമാണ് തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍. ചിത്രത്തിലെ ആമിറിന്റെ രൂപത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ താരത്തിന് ആതത്ര ഇഷ്ടപ്പെട്ടിട്ടില്ലെന്ന് സൂചന. ടീസര്‍, ട്രെയിലര്‍ ഇറങ്ങുന്നതിന് മുന്‍പ് സിനിമയുടെ ഒരു സൂചന പോലും പ്രേക്ഷകരുടെ മുന്നിലേക്ക് വരരുത് എന്നാണ് ആമിറിന്റെ നിലപാട്. ഇതിനെ തുടര്‍ന്ന് ലൊക്കേഷന്റെ സുരക്ഷ ഇരട്ടിയായി വര്‍ധിപ്പിച്ചു.

2018 ദിപാവലിയോട് അനുബന്ധിച്ച്‌ റിലീസ് നിശ്ചയിച്ചിരിക്കുന്ന തഗ്സ് ഓഫ് ഹിന്ദേസ്ഥാനില്‍ ആമിറിനൊപ്പം അമിതാഭ് ബച്ചനും കത്രീന കൈഫും എത്തുന്നു. ബിഗ് ബിയും ആമിറും തമ്മിലുള്ള വാള്‍ പയറ്റ് ചിത്രത്തിലുണ്ടെന്നാണ് ഡിഎന്‍എ കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയത്. ഇരുവരും തമ്മിലുള്ള സംഘട്ടനങ്ങളാണ് സിനിമയുടെ ഹൈലൈറ്റായി ഇപ്പോള്‍ പുറത്തുവരുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button