CinemaGeneralMollywoodNEWSWOODs

രാമലീല വിവാദത്തില്‍ ചലച്ചിത്ര അക്കാദമിയെ വലിച്ചിഴക്കരുതെന്ന് സെക്രട്ടറി

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ വിവാദത്തില്‍ ആയത് ദിലീപിന്റെ പുതിയ ചിത്രം രാമലീലയാണ്. ചിത്രത്തെയും ദിലീപിനെയും പിന്തുണച്ചു ധാരാളം ആളുകള്‍ എത്തുമ്പോഴും പല കോണില്‍ നിന്നും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം ദിലീപ് നായകനായി അഭിനയിക്കുന്ന രാമലീല എന്ന ചിത്രത്തെ കുറിച്ച് സിനിമ നിരൂപകനും ചലചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ ജിപി രാമചന്ദ്രന്‍ നടത്തിയ അഭിപ്രായ പ്രകടനം വന്‍വിവാദമായി. ‘രാമലീല’ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ തകര്‍ക്കണമെന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്യുകയായിരുന്നു ജി പി. എന്നാല്‍ ഈ വിവാദത്തില്‍ ചലച്ചിത്ര അക്കാദമിയെ വലിച്ചിഴക്കരുതെന്ന് സെക്രട്ടറി മഹേഷ് പഞ്ചു. ജിപി രാമചന്ദ്രന്‍ നടത്തിയ അഭിപ്രായ പ്രകടനം വ്യക്തിപരമാണ്. ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം എന്നതിന്റെ മറവില്‍ ചലചിത്ര അക്കാദമിയെ പ്രസ്തുത വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും മഹേഷ് പഞ്ചു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വിവാദത്തിനിടയായ ഫേസ്ബുക്ക് പോസ്റ്റ് തെറ്റ് തിരിച്ചറിഞ്ഞ് ജിപി രാമചന്ദ്രന്‍ പിന്‍വലിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button