BollywoodCinemaGeneralLatest NewsNEWSWOODs

ബോളിവുഡ്​ താരം ഷക്കീല അന്തരിച്ചു

ബോളിവുഡിലെ മുന്‍കാല നായിക ഷക്കീല അന്തരിച്ചു. ആര്‍ പാര്‍, സി​ഐഡി ചിത്രങ്ങളിലെ റോളുകളിലൂടെ ശ്രദ്ധേയായ താരം ഇപ്പോള്‍ വിശ്രമ ജീവിതത്തിലായിരുന്നു, ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 82 വയസായിരുന്നു. ഷക്കീലയുടെ സഹോദരീപുത്രന്‍ നാസിര്‍ ഖാന്‍ ആണ്​ ദുഃഖകരമായ വാര്‍ത്ത ​ഫേസ്​ബുക്കിലൂടെ ​അറിയിച്ചത്​.

‘മാതാവി​ന്‍റെ മൂത്ത സഹോദരി ഷക്കീല ആന്റി മരണപ്പെട്ട വിവരം ദുഃഖ ഭാരത്തോടെ അറിയിക്കുന്നു. 1950കളിലും 60കളിലെയും താരമായിരുന്നു അവര്‍. ബാബുജി ദീരേ ചല്‍നാ, പ്യാര്‍ മേം സറ സംഹല്‍ന. നിങ്ങളുടെ പ്രാര്‍ഥനകളില്‍ അവരെ ഉള്‍പ്പെടുത്തുക. ദൈവം അവര്‍ക്ക്​ സ്വര്‍ഗം നല്‍ക​ട്ടെ.. ആമീന്‍’ എന്നിങ്ങനെയായിരുന്നു നാസിര്‍ ഖാ​ന്‍റെ ​ഫെയ്​സ്​ബുക്ക്​ പോസ്​റ്റ്​. ഷക്കീലക്കൊപ്പമുള്ള ചിത്രം സഹിതമായിരുന്നു പോസ്​റ്റ്​. വ്യാഴാഴ്​ച രാവിലെ മുംബൈയിലെ മാഹിം ശ്​മശാനത്തില്‍ സംസ്​കാരം നടന്നു.

ശ്രീമാന്‍ സത്യവതി, ചൈന ​ടൗണ്‍, പോസ്​റ്റ്​ബോക്​സ്​ 999, ദസ്​താന്‍, സിന്ദാബാദ്​ ദ സെയ്​ലര്‍, രാജ്​റാണി ദമയന്തി, ആഘോഷ്​, ഷഹന്‍ഷാ, രാജ്​മഹല്‍, ആര്‍മാന്‍, ആലിബാബ ഒൗര്‍ ചാലിസ്​ ചോര്‍, ലാല്‍പാരി, രൂപ്​കുമാരി, ഹാതിംതായ്​, അല്‍ഹിലാല്‍ തുടങ്ങിയവയാണ് ഷക്കീല അഭിനയിച്ച മറ്റ്​ ചിത്രങ്ങള്‍. 1963ല്‍ അഭിനയിച്ച ഉസ്​​താദോം ക ഉസ്​താദ്​ എന്ന ചിത്രമാണ്​ അവസാനത്തേത്​.

shortlink

Related Articles

Post Your Comments


Back to top button