BollywoodCinemaIndian CinemaLatest NewsMovie GossipsNEWS

ഒപ്പം അഭിനയിക്കാൻ ആരാധകരെ ക്ഷണിച്ച് ബോളിവുഡ് താരം

തന്റെ ചിത്രത്തിൽ അഭിനയിക്കാൻ ആരാധകരെ ക്ഷണിച്ചുകൊണ്ട് ബോളിവുഡ് താരം സൽമാൻ ഖാൻ. തന്റെ ആപ്പായ ‘ബീയിങ് ടച്ചി’ലൂടെയാണ് ആരാധകരെ സൽമാൻ ക്ഷണിച്ചത്.

എനിക്ക് ഇന്നൊരു ആഗ്രഹം തോന്നുന്നു നിങ്ങളോടൊപ്പം അഭിനയിക്കാൻ. മനസിലായില്ല അല്ലേ ! പറഞ്ഞു തരാം.എന്റെ ബീയിങ് ടച്ച് ഓഡിഷൻ ആണത്. നിങ്ങളെല്ലാം കഴവുള്ളവരാണ് അവസരങ്ങൾ ലഭിക്കുന്നില്ലന്നെയുള്ളൂ.

അഭിനയിക്കുന്നവർ,ഗായകർ,നൃത്തകർ, എന്നിങ്ങനെ പല കഴിവുകൾ ഉള്ളവരുണ്ട്.ആ കഴിവുകളെല്ലാം എങ്ങനെ പുറത്തുകൊണ്ടുവരണം എന്നറിയാതെ നിങ്ങൾ വിഷമിക്കേണ്ട.നിങ്ങളുടെ കഴിവുകളെ ലോകത്തെ അറിയിക്കാൻ ‘ബീയിങ് ഇൻ ടച്ച്’ ആപ്പിലെ ഈ പുതിയ വിഭാഗത്തിൽ നിങ്ങളുടെ പ്രൊഫൈൽ വീഡിയോ ലിങ്ക് എന്നിവ ചേർക്കുക.

മുകേഷ് ചാബ്ര എന്ന കാസ്റ്റിംഗ് സംവിധായകൻ അതിൽ നിന്നും തിരഞ്ഞെടുത്തവർക്ക് തക്കതായ അവസരങ്ങൾ നൽകുന്നതാണ്.അപ്പോൾ നമുക്ക് കാണാം.മറ്റെവിടെയുമല്ല എന്റ്റെ സിനിമ സെറ്റിൽ.നാളെ ചെയ്യാം എന്ന് കരുതുന്നവർ ഇന്ന് തന്നെ ചെയ്യുക. ഇന്ന് ചെയ്യാനുള്ളവർ ഇപ്പോൾ തന്നെ ചെയ്യൂ എന്നും സൽമാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button