CinemaGeneralLatest NewsMollywoodNEWSWOODs

തന്റെ ആദ്യ സിനിമയില്‍ മമ്മൂട്ടി നായകനായതിനെക്കുറിച്ച് ലാല്‍ ജോസ്

 
 
നവാഗത സംവിധായകര്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ ഒരു മടിയും ഇല്ലാത്ത താരമാണ് മമ്മൂട്ടി. മികച്ച ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയ സംവിധായകനാണ് ലാല്‍ ജോസ്. തന്റെ ആദ്യ സിനിമയില്‍ മമ്മൂട്ടി നായകനായതിനെ കുറിച്ച് ലാല്‍ ജോസ് ഒഎരു അഭിമുഖത്തില്‍ പറയുന്നു. സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റ് ആയി സിനിമയില്‍ എത്തിയ ലാല്‍ ജോസ് തന്റെ സംവിധാന മോഹം ശ്രീനിവാസനോട് പറഞ്ഞു. ആ കഥ പങ്കുവയ്ക്കുകയാണ് ലാല്‍ജോസ് ഒരു അഭിമുഖത്തില്‍.
 
“അഴകിയ രാവണന്റെ ഡബ്ബും ഷൂട്ടും ഒരേ സമയം ചെന്നൈയിൽ വച്ചു നടക്കുന്നു. കമൽ സാർ എന്നോട് മമ്മൂക്കക്കൊപ്പം ഡബ്ബിനു പോകാൻ പറഞ്ഞു. കാർ ഡ്രൈവ് ചെയ്യുന്നത് മമ്മൂക്കയാണ്. എന്നോട് വീട്ടുകാരെ പറ്റിയെല്ലാം ചോദിച്ചറിഞ്ഞു എന്നിട്ട് മമ്മൂക്കയുടെ ഒരു ഇന്റർവ്യൂ ചോദ്യം. “ഒറ്റപ്പാലത്തെ മാഷിന്റെയും ടീച്ചറിന്റെയും മകൻ സിനിമയിലെത്തി. ഇപ്പോൾ സംതൃപ്തനാണോ.. ?” ഒരു നിമിഷം ആലോചിച്ചു നിന്ന ശേഷം ഞാൻ പറഞ്ഞു “മാഷിന്റെയും ടീച്ചറിന്റെയും മകൻ ഇപ്പോൾ സഞ്ചരിക്കുന്ന കാർ ഓടിക്കുന്നത് മലയാളത്തിലെ മെഗാസ്റ്റാർ ആണ്. അത് തന്നെ വലിയ നേട്ടമല്ലേ “.
 
“ആദ്യ സിനിമയ്ക്കു വേണ്ടി ഞാനും ശ്രീനിയേട്ടനും കുറച്ചു കഥകൾ ആലോചിച്ചു. ഉദ്യാനപാലകൻ എന്ന സിനിമയുടെ സെറ്റിൽ വച്ചു മമ്മൂക്ക ഇത് അറിഞ്ഞിട്ടു പറഞ്ഞു “നായകനു എന്റെ ഛായ ഉണ്ടെങ്കിൽ ഞാൻ അഭിനയിക്കാം. “.. ഞാൻ ഉള്ള കാര്യം പറഞ്ഞു ” ഒന്നാമത് പണി അറിയുമോ എന്ന് ആദ്യ സിനിമ വന്നാലേ പറയാനാകൂ. മമ്മൂക്കയെ പോലെ ഒരു വലിയ നടനാണ് മുന്നിലെങ്കിൽ ബേജാറായി പോകും. അതുകൊണ്ട് ഏതെങ്കിലും ചെറിയ നടന്മാരെ കൊണ്ട് ചെയ്‌തോളാം എന്ന് ഞാൻ പറഞ്ഞു. മമ്മൂക്ക ചൂടായി ” നിനക്കെ എന്റെ ഡേറ്റ് ഉള്ളു ” എന്ന് പറഞ്ഞു. ശ്രീനിയേട്ടനോട് കാര്യം പറഞ്ഞപ്പോൾ അദ്ദേഹം ഉപദേശിച്ചു, മമ്മൂക്ക നായകനായാൽ വിതരണക്കാരെ കിട്ടാൻ എളുപ്പമാകുമെന്നു. അങ്ങനെ നേരത്തെ ആലോചിച്ച കഥകളൊന്നിൽ ഉറപ്പിച്ചു. “

shortlink

Related Articles

Post Your Comments


Back to top button