BollywoodCinemaComing SoonIndian CinemaKollywoodLatest NewsMollywoodTollywood

പ്രഭാസിനെ ഞെട്ടിച്ചു ശ്രദ്ധ കപൂർ

ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ബാഹുബലിയെ ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് താരം ശ്രദ്ധ കപൂർ. ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രം സഹോയെക്കുറിച്ചുള്ള വാർത്തകൾ മുൻപേ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിവിധ ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിൽ ഡബ്ബിങിന്റെ പൂർണ്ണതയ്ക് വേണ്ടി താരങ്ങൾ ഭാഷകൾ പഠിക്കാൻ പരസ്പരം സഹായിക്കാമെന്ന് സമ്മതിച്ചതും സൗഹൃദം സ്ഥാപിച്ചതുമടക്കമുള്ള വാർത്തകൾ മുൻപേ പുറത്തുവന്നിരുന്നു.

എന്നാൽ ഷൂട്ടിങ് സൈറ്റിൽ വെച്ചായിരുന്നു ആദ്യമായി ഇരുവരും കണ്ടുമുട്ടുന്നത്. പ്രഭാസിനെ കാണുന്നതിന് അത്യാവശ്യം തയ്യാറെടുപ്പുകളോടെയാണ് ശ്രദ്ധ എത്തിയത്.പ്രഭാസിന്റെ ബാഹുബലിയടക്കമുള്ള എല്ലാ സിനിമകളും കാണുകയും അതിനെക്കുറിച്ചു വ്യക്തമായ ഒരു ധാരണയോടെ പഠിച്ചതിനു ശേഷമായിരുന്നു ശ്രദ്ധയുടെ വരവ്. അവയോരോന്നിനെക്കുറിച്ചും എടുത്ത് പറഞ്ഞ് താരം പ്രഭാസിനെ ഞെട്ടിച്ചു .സഹോയില്‍ ശ്രദ്ധ ഡബിള്‍ റോളില്‍ എത്തുന്നതായണ് വാര്‍ത്തകള്‍. സാഹസികതയെ ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രവും, നാണംകുണുങ്ങിപ്പെണ്ണായി എത്തുന്നതാണ് മറ്റൊരു കഥാപാത്രം. 2018ലാണ് സഹോ തീയറ്ററിലെത്തുക.

shortlink

Related Articles

Post Your Comments


Back to top button