CinemaEast Coast VideosMollywoodNEWSVideos

നാളെ കേരളത്തില്‍ ‘ഇളയദളപതി’ ആഘോഷം!

കേരളത്തില്‍ ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച സൂപ്പര്‍ താരമാണ് വിജയ്‌. വിജയ്‌ ആരാധകനായ സൈമണിന്റെ കഥ നാളെ തിയേറ്ററില്‍ എത്തുമ്പോള്‍ വിജയ്‌ ആരാധകര്‍ ആര്‍പ്പുവിളികളുമായി തിയേറ്ററിലുണ്ടാകുമെന്നത് തീര്‍ച്ചയാണ്.
ഡാര്‍വിന്റെ പരിണാമത്തിനു ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന പോക്കിരി സൈമണിലെ സൈമണായി അഭിനയിക്കുന്നത് സണ്ണി വെയ്നാണ്. കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് കെ.അമ്പാടിയാണ്.
കേരളത്തിലെ നൂറില്‍പ്പരം കേന്ദ്രങ്ങളില്‍ നാളെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

പ്രയാഗ മാര്‍ട്ടിന്‍ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ അപ്പാനി രവിയുള്‍പ്പടെ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ചിത്രത്തിലെ ഗാനങ്ങളാണ് മറ്റൊരു ഹൈലൈറ്റ്, ‘അടടാ അടിങ്കടാ’ എന്ന് തുടങ്ങുന്ന തകര്‍പ്പന്‍ ഫാസ്റ്റ് സോഗ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. ഒന്‍പതു ലക്ഷത്തോളം കാഴ്ചക്കാരുമായി മുന്നേറുന്ന ഗാനത്തിന്റെ സംഗീതം ഗോപി സുന്ദര്‍ ആണ്. ഈസ്റ്റ്‌കോസ്റ്റ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ വിതരണത്തിനെടുത്തിട്ടുള്ളത്‌.

shortlink

Related Articles

Post Your Comments


Back to top button