BollywoodGeneralIndian CinemaLatest NewsNEWSOscarWOODs

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി ‘ന്യൂട്ടണ്‍’

 

2018 ലേ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ‘ന്യൂട്ടണ്‍’ തെരഞ്ഞെടുക്കപ്പെട്ടു. അമിത് വി.മസുര്‍കര്‍ സംവിധാനം ചെയ്ത ചിത്രം ഇന്ന് റിലീസ് ചെയ്തു. ഭരണകൂടവും മാവോയിസ്റ്റുകളും തമ്മിലുള്ള സംഘട്ടനം ആസ്പദമാക്കി ഒരുക്കിയ ആക്ഷേപഹാസ്യ സ്വഭാവമുള്ള സിനിമയാണ് ‘ന്യൂട്ടണ്‍’. റിലീസ്ദിനത്തില്‍ തന്നെഅക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ തെരഞ്ഞെടുപ്പ് വാര്‍ത്ത എത്തിയതിന്റെ സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍ .

ഛത്തിസ്ഗഡിലെ നക്‌സല്‍ സ്വാധീനമുള്ള വനപ്രദേശങ്ങളില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന് ഉണ്ടാകുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. 2013ല്‍ പുറത്തിറങ്ങിയ ‘ഷഹീദി’ലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ രാജ്കുമാര്‍ റാവുവാണ് ‘ന്യൂട്ടണി’ല്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പങ്കജ് ത്രിപാഠി, അഞ്ജലി പാട്ടീല്‍, രഘുബീര്‍ യാദവ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button