CinemaLatest NewsMollywoodSpecial

പരീക്കുട്ടിക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ

ലയാള ചലച്ചിത്രലോകത്തെ പ്രമുഖ നായകൻ മധുവിന് ഇന്ന് എൺപത്തിനാലാം പിറന്നാൾ. അതിരാവിലെ ആശംസകളറിയിക്കാൻ നടൻ മോഹൻലാൽ മറന്നില്ല. ഫേസ്ബുക്കിലൂടെയാണ് മധുവിനൊപ്പം നിൽക്കുന്ന ചിത്രങ്ങളോടപ്പം ആശംസകളും മോഹൻലാൽ അറിയിച്ചത്.

മാധവൻ നായർ എന്ന മധു ചലച്ചിത്ര ലോകത്ത് എത്തിയിട്ട് 37 വർഷങ്ങൾ പിന്നിട്ടു.1963 ല്‍ സിനിമാ ജീവീതം ആരംഭിച്ച അദ്ദേഹം ഇന്നും സജീവമായി സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്.മോഹൻലാൽ മുമ്പ് പല അഭിമുഖങ്ങളിലും മധു സാർ ഒരു സകലകലാ വല്ലഭനെന്നു സൂചിപ്പിച്ചിരുന്നു.ഇതേ രീതിയിൽ മലയാളത്തിൽ തന്നെ അമ്പരപ്പിച്ച നടൻ മോഹൻലാൽ എന്ന് മധുവും പറഞ്ഞിരുന്നു.

ഇരുവരുടെയും സ്നേഹബന്ധം വീണ്ടും പ്രേക്ഷകരെ അറിയിക്കുകയാണ് മോഹൻലാൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെ.

shortlink

Related Articles

Post Your Comments


Back to top button