CinemaGeneralIndian CinemaLatest NewsMollywoodNEWSSongsVideosWOODs

വിജയ്‌ ആരാധകര്‍ക്ക് ആവേശമാകാന്‍ പോക്കിരി സൈമണിലെ പോക്കിരി ഗാനം ഫുള്‍ വീഡിയോ പുറത്തിറങ്ങി

 

നവാഗതനായ ജിജോ ആന്റണി സംവിധാനം ചെയ്ത പോക്കിരി സൈമണ്‍ ഇന്നലെ തിയേറ്ററുകളിലെത്തി. സണ്ണി വെയ്ന്‍ നായകനായി എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വിജയ്‌ ആരാധന തലയ്ക്ക് പിടിച്ച സൈമണിന്റെ കഥ പറയുന്ന ‘പോക്കിരി സൈമൺ’ എന്ന ചിത്രത്തിനു വേണ്ടി ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ഗോപീസുന്ദർ സംഗീതം നിർവ്വഹിച്ച് കാർത്തിക് ആലപിച്ച ‘അടടാ അടീങ്കടാ’ എന്ന ഗാനത്തിന്റെ ഫുള്‍ വീഡിയോ പുറത്തിറങ്ങി. നേരത്തെ ഈ ഗാനത്തിന്റെ ടീസര്‍ വൈറലായിരുന്നു.

 വീഡിയോ കാണാം

പ്രയാഗ മാര്‍ട്ടിന്‍ നായികയാകുന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് കെ.അമ്പാടിയാണ്. പപ്പിനു ആണ് ക്യാമറാ വിഭാഗം കൈകാര്യം ചെയ്യുന്നത്. സണ്ണി വെയിൻ, പ്രയാഗ മാർട്ടിൻ, നെടുമുടി വേണു, അപ്പാനി ശരത്, ഗ്രിഗറി, ദിലീഷ് പോത്തൻ, സൈജു കുറുപ്പ് എന്നിവരാണ് പോക്കിരി സൈമണിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. വിജയ് സിനിമകളിലെന്ന പോലെ ഏറ്റവും ചടുലമായ ഗാനരംഗങ്ങൾ കൊണ്ട് പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന തരത്തിലാണ് ചിത്രത്തിലെ ഗാനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. നെടുമുടി വേണു, ശരത് കുമാര്‍, ഗ്രിഗറി, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, ശരത് കുമാര്‍, അശോകന്‍ തുടങ്ങിയ വന്‍ താര നിരയും ചിത്രത്തിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button