CinemaGeneralIndian CinemaKollywoodLatest NewsNEWSWOODs

റിച്ചിയും വേലൈക്കാരനും എത്താന്‍ വൈകുന്നതിന്റെ കാരണം?

മലയാളത്തില്‍ മാത്രമല്ല തമിഴിലും താരമാവാന്‍ ഒരുങ്ങുകയാണ് യുവ താരങ്ങളായ ഫഹദ് ഫാസിലും നിവിന്‍ പോളിയും. ഇരുവരും തമിഴ് സിനിമയില്‍ തങ്ങളുടെ അഭിനയ മികവ തെളിക്കാം എത്തുകയാണ്. തനി ഒരുവന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരനിലൂടെയാണ് ഫഹദിന്റെ തമിഴ് പ്രവേശം. ശിവകാര്‍ത്തികേയനും നയന്‍താരയ്ക്കുമൊപ്പം എത്തുന്ന ഫഹദ് വില്ലന്‍ റോളിലാണ് തമിഴകത്തെ ഞെട്ടിക്കാന്‍ ഒരുങ്ങുന്നത്.

നവാഗതനായ ഗൗതം രാമചന്ദ്രന്‍ ഒരുക്കുന്ന റിച്ചിയിലൂടെയാണ് നിവിന്‍ പോളിയുടെ തമിഴ് അരങ്ങേറ്റം. നേരം, പ്രേമം തുടങ്ങിയ ചിത്രങ്ങള്‍ നേടിയ തകര്‍പ്പന്‍ വിജയമാണ് നിവിന്‍ പോളിക്ക് തമിഴകത്തും ആരാധകരെ സമ്മാനിച്ചത്. റിച്ചി എന്ന ടൈറ്റില്‍ റോളില്‍ നിവിന്‍ പോളി പ്രത്യക്ഷപ്പെടുന്ന ചിത്രം നിര്‍മ്മിക്കുന്നത് മലയാളികളായ വിനോദ് ഷൊര്‍ണ്ണൂരും ആനന്ദ് പയ്യന്നൂരും ചേര്‍ന്നാണ്.

ഷൂട്ടിംഗ് പൂര്‍ത്തിയായി നാളുകള്‍ കഴിഞ്ഞിട്ടും ഇരു ചിത്രങ്ങളും ഇനിയും റിലീസ് ചെയ്തിട്ടില്ല. ഫഹദ് ഫാസില്‍ ഡബ് ചെയ്യാന്‍ വൈകിയതും ഒരു ഗാനരംഗം കൂടി ചിത്രീകരിക്കാന്‍ അവശേഷിക്കുന്നുവെന്നെല്ലാം കേള്‍ക്കുന്നുണ്ട്. എന്നാല്‍ റിച്ചി വൈകുന്നതിന്റെ കാരണം തമിഴിലെ വിതരണവകാശത്തെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങളാണെന്നാണ് സൂചന. ചിത്രം ഇതുവരെ സെന്‍സര്‍ ചെയ്തിട്ടില്ല. നവരാത്രി റിലീസായി പ്ലാന്‍ ചെയ്തിരുന്ന റിച്ചിയുടെ സെന്‍സറിംഗ് കഴിഞ്ഞേ ഇനി റിലീസ് ഡേറ്റ് തീരുമാനിക്കൂവെന്നും വേലൈക്കാരന്‍ ക്രിസ്മസ് റിലീസായിട്ടായിരിക്കും തിയേറ്ററുകളിലെത്തുകയെന്നും തമിഴകത്ത് സൂചനയുണ്ട്.

shortlink

Related Articles

Post Your Comments


Back to top button