CinemaGeneralNEWSSongs

എന്‍റമ്മേടെ ജിമിക്കി കമ്മലിന് ബിബിസിയുടെ പ്രശംസ!

എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനം ആഗോള ഹിറ്റെന്ന് ബിബിസി ന്യൂസ് പോര്‍ട്ടല്‍. മോഹന്‍ലാലും ലാല്‍ ജോസും ആദ്യമായി ഒന്നിച്ച ‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിലെ ഈ ഗാനം പ്രേക്ഷകര്‍ക്കിടയില്‍ ഇത്രത്തോളം വലിയ തരംഗമുണ്ടാക്കുമെന്നു സ്വപ്നത്തില്‍ പോലും ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഈ വര്‍ഷത്തെ കോളേജ് ക്യാമ്പസുകളിലടക്കമുള്ള ഓണപരിപാടിയില്‍ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനം ശ്രദ്ധേയമായിരുന്നു. പാട്ടിനു നൃത്തം വച്ച വിദ്യാര്‍ഥികളും, വിദ്യാര്‍ഥിനികളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.

ദുബായിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് കൊമ്മേഴ്സിലെ വിദ്യാര്‍ഥിനിയായ ഷെറിലിന്റെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി മാറുകയും ചെയ്തു . വിജയ്‌ ചിത്രത്തില്‍ നായികയായി അവസരം ലഭിച്ചതും ഷെറിലിനെ സംബന്ധിച്ച് സ്വപ്ന നേട്ടമായി. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഡാന്‍സ് ചെയ്യാന്‍ തെരഞ്ഞെടുത്ത ഗാനം എന്ന റെക്കോര്‍ഡും എന്റമ്മേടെ ജിമിക്കി കമ്മല്‍ സ്വന്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button