CinemaGeneralLatest NewsMollywoodNEWSWOODs

നായികയുടെ തല്ല് കിട്ടിയിട്ടും പ്രതികരിക്കാനാവാതെ ടൊവിനോ..!

ഓരോ സിനിമയുടെ ചിത്രീകരണത്തിനിടയിലും രസകരമായ സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. സിനിമയുടെ സ്വാഭാവികതയ്ക്കായി താരങ്ങള്‍ പലപ്പോഴും ചെയ്യുന്ന കാര്യങ്ങള്‍ വാര്‍ത്തയാകാറുണ്ട്. അത്തരത്തില്‍ ഒന്നാണ് മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസിനു ചിത്രീകരണത്തിനിടയില്‍ നായികയുടെ തല്ലു കിട്ടിയത്. ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രമായ തരംഗത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നടന്ന വളരെ രസകരമായ സംഭവമാണിത്. സംഭവത്തെക്കുറിച്ച് സംവിധായകന്‍ അരുണ്‍ ഡൊമിനികാണ് ഒരുമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

നായിക ടൊവിനോയെ തല്ലുന്ന രംഗമുണ്ട്. ചിത്രീകരണം സ്വഭാവികമാകുന്നതിനായി നായികയോട് ശരിക്കും തല്ലാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇത് ടൊവിനോയോട് പറഞ്ഞിരുന്നില്ല. യഥാര്‍ത്ഥത്തില്‍ രണ്ട് തല്ല് കിട്ടിയിട്ടും താരത്തിന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ചിത്രീകരണം കഴിഞ്ഞു ടൊവിനോയുടെ മുഖം ഒന്ന് കാണേണ്ടതായിരുന്നുവെന്ന് സംവിധായാകാന്‍ ചിരിയോടെ പറയുന്നു

ബാലു വര്‍ഗീസ്, ഉണ്ണി മുകുന്ദന്‍, നേഹ അയ്യര്‍ ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. തെന്നിന്ത്യന്‍ താരമായ ധനുഷാണ് തംരഗം നിര്‍മ്മിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button