CinemaComing SoonKollywoodLatest NewsMollywoodMovie Gossips

നിവിൻപോളിയും അൽഫോൺസ് പുത്രനും പിന്നെ കാളിദാസനും

സൂപ്പർ ഹിറ്റായ പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ രചനയും സംവിധാനവും ചെയ്യുന്ന പുതിയ സിനിമയിൽ കാളിദാസ് ജയറാം നായകനാകുന്നു. മലയാളത്തിലും തമിഴിലുമായി ഒരേസമയം ചിത്രീകരിക്കുന്ന സിനിമ നിർമ്മിക്കുന്നത് നിവിൻ പോളി ആണെന്ന് റിപ്പോർട്ടുകളുണ്ട്.

പ്രേമത്തിന് ശേഷം മമ്മൂട്ടി നായകനാകുന്ന മാദ്ധ്യമം എന്ന ചിത്രമായിരിക്കും അൽഫോൺസ് സംവിധാനം ചെയ്യുന്നതെന്ന് വാർത്ത വന്നിരുന്നു .പിന്നീട് പുതുമുഖങ്ങൾ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ഒരു മ്യൂസിക്കൽ ലവ് സ്റ്റോറി അൽഫോൺസ് അണിയറയിൽ ഒരുക്കുന്നുവെന്നാണ് പിന്നീട് വാർത്തകൾ വന്നത്. തമിഴ് നടൻ സിമ്പു നായകാനാകുന്ന ഒരു സിനിമയും അൽഫോൺസ് സംവിധാനം ചെയ്യുന്നുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

ഷൂട്ടിംഗ് പൂർത്തിയായ പൂമരത്തിനു ശേഷം കാളിദാസൻ നായകനാകുന്ന രണ്ടാമത്തെ ചിത്രമാണിത്.എന്തായാലും നിവിൻ പോളിയെ സൂപ്പർ സ്റ്റാർ ആക്കിയത് പോലെ കാളിദാസനെ അൽഫോൻസ് മലയാളത്തിലെ പുതിയ സൂപ്പർ താരമാക്കുമോ എന്ന് ഉറ്റു നോക്കുകായാണ് മലയാള സിനിമ ലോകം.

shortlink

Related Articles

Post Your Comments


Back to top button