CinemaFilm ArticlesGeneralLatest NewsMollywoodMovie GossipsNEWSWOODs

ഒരുകാലത്ത് മലയാള സിനിമയില്‍ ആധിപത്യം ഉറപ്പിച്ച ഈ താരങ്ങള്‍ ഇന്നെവിടെ?

സൂപ്പര്‍താരങ്ങള്‍ അടക്കി വാഴുന്ന മലയാള സിനിമയില്‍ ഉടല്‍ വടിവുകളിലൂടെ യുവാക്കളുടെ ഹരമായി മാറിയ ചില നടിമാറുണ്ട്. മാദകറാണിമാരായി മലയാള സിനിമയില്‍ രോമാഞ്ചം വിതറിയ നായികമാരെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക സില്‍ക്ക് സ്മിതയും ഷക്കീലയുമാണ്. അവര്‍ക്കു ശേഷമേ ഡിസ്‌കോ ശാന്തിയും അനുരാധയും രേഷ്മയുമൊക്കെ വരികയുള്ളൂ. യുവാക്കളുടെ തീക്ഷ്ണ യൗവനത്തെ അത്രമേല്‍ ഉറക്കം കെടുത്തിയ നടിമാരായിരുന്നു ഇവര്‍. സൂപ്പര്‍സ്റ്റാറുകളുടെ സിനിമയില്‍ പോലും സാന്നിധ്യമാകാന്‍ കഴിഞ്ഞ ഇവര്‍ ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായിരുന്നു. ഇവരില്‍ ചിലര്‍ സിനിമയില്‍ നിന്നും ജീവിതത്തില്‍ നിന്നും അരങ്ങൊഴിഞ്ഞു… ഒരുകാലത്ത് മലയാള സിനിമയില്‍ ആധിപത്യം ഉറപ്പിച്ച താര റാണിമാരിലേക്ക് ഒരു എത്തിനോട്ടം.

സില്‍ക്ക് സ്മിത

ലൈംഗികതയെ വില്‍പ്പന ചരക്കാക്കിയ സിനിമയില്‍ ഉടല്‍ വടിവുകളിലൂടെയും തീഷ്ണമായ നോട്ടങ്ങളിലൂടെയും നിറഞ്ഞു നിന്ന നടിയാണ് അകാലത്തില്‍ അന്തരിച്ച സില്‍ക്ക് സ്മിത. ആന്ധ്ര സ്വദേശിയായ വിജയലക്ഷ്മിയാണ് സിനിമയില്‍ കത്തുന്ന കാമവുമായി നിറഞ്ഞു നിന്നിരുന്ന സില്‍ക്ക് സ്മിതതയായത്. വീട്ടിലെ ദാരിദ്ര്യമായിരുന്നു നാലാംക്ലാസിലെ പഠനം നിര്‍ത്തി ഇവരെ സിനിമയിലെത്തിച്ചത്. 1979ല്‍ വണ്ടിചക്രം എന്ന സിനിമയിലൂടെ വിജയലക്ഷ്മി സില്‍ക്ക് സ്മിതയായി. പിന്നീട് മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലെല്ലാം നിറഞ്ഞുനിന്നു. ഇണയെ തേടി, ലയനം, സ്ഫടികം എന്നിവയൊക്കെയാണ് പ്രധാന ചിത്രങ്ങള്‍. സില്‍ക്കിന്റെ ഐറ്റം ഡാന്‍സ് ദക്ഷിണേന്ത്യന്‍ സിനിമകളില്‍ നിര്‍ബന്ധമായിരുന്ന കാലത്ത് തന്നെ മോഹന്‍ലാലിനൊപ്പം സ്ഫടികം, മമ്മൂട്ടിക്കൊപ്പം അഥര്‍വം എന്നീ ചിത്രങ്ങളില്‍ മുഴുനീള കഥാപാത്രത്തെയും അവര്‍ അവതരിപ്പിച്ചു. എന്നാല്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയായിന്നു സില്‍ക്ക്. ഹിന്ദിയില്‍ ഡേര്‍ട്ടി പിക്‌ചേഴ്‌സ് എന്ന പേരില്‍ സില്‍ക്കിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമയിറങ്ങിയത് ഈ നടിയുടെ ജീവിതത്തിനുള്ള അംഗീകാരമായി. ഇതില്‍ പ്രധാന വേഷം ചെയ്ത വിദ്യാബാലന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.

ഡിസ്‌കോ ശാന്തി

തെന്നിന്ത്യന്‍ സിനിമകളില്‍ ഐറ്റം ഡാന്‍സ് നിറഞ്ഞു നിന്നിരുന്ന സമയത്ത് ശരീരവടിവുകൊണ്ടും ചുവന്നുതുടുത്ത ചുണ്ടുകള്‍കൊണ്ടും പ്രേക്ഷകരെ വശീകരിച്ച നടിയായിരുന്നു ഡിസ്‌കോ ശാന്തി. സി.എല്‍. ആനന്ദന്‍ എന്ന തമിഴ് നടന്റെ മകളായിരുന്നു ശാന്തി. ഉദയഗീതം, ആ നേരം അല്‍പദൂരം, മുത്തുകാളൈ തുടങ്ങിയവയാണ് പ്രധാന ചിത്രം. തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് കൂടുതല്‍ അഭിനയിച്ചത്. മലയാളത്തില്‍ ശശികുമാര്‍ ചിത്രത്തില്‍ സ്ഥിരം സാന്നിധ്യമായിരുന്ന ശാന്തി 1998ല്‍ ശ്രീഹരിയുമൊത്തുള്ള വിവാഹത്തോടെയാണ് സിനിമാഭിനയത്തോട് വിടപറഞ്ഞത്.

അഭിലാഷ

അഭിലാഷ എന്നു കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യമെത്തുന്ന പേര് ആദിപാപം എന്ന പേരാണ്. കാനനസുന്ദരി, തടവറയിലെ രാജകുമാരന്‍, രതിഭാവം, റോസ ഐ ലവ് യു,വശ്യം എന്നിവയെല്ലാം അഭിലാഷയുടെ ഹിറ്റ് ചിത്രമായിരുന്നു. യുവാക്കളുടെ ഹൃദയത്തെ ഇളക്കിമറിച്ച ഈ നടി ഇപ്പോള്‍ സിനിമ വിട്ട് മൈസൂരില്‍ ജീവിക്കുന്നു

വിജശ്രീ

മലയാള സിനിമ അടക്കി വാണിരുന്ന നടിയായിരുന്നു വിജശ്രീ. പ്രേംനസീറിന്റെ നിരവധി സിനിമകളില്‍ നായികയായിരുന്ന വിജശ്രീ സിനിമയില്‍ അവസരം കുറഞ്ഞതോടെ സെക്‌സിയായി വേഷമിടുകയായിരുന്നു. വണ്ടിക്കാരി, യൗവനം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. എന്നാല്‍ സിനിമയില്‍ നിന്നും നേരിട്ട ചൂഷണങ്ങളുടെ ഫലമായി ഇവര്‍ ആത്മഹത്യ ചെയ്തു

ഷക്കീല

ആന്ധ്രസ്വദേശിയായ ഷക്കീല കിന്നാരതുമ്പികള്‍ എന്നാ ചിത്രത്തിലൂടെ സിനിമയിലെ രാഞ്ജിയായി മാറി. താര രാജാക്കന്മാരുടെ ചിത്രങ്ങള്‍ പോലും പരാജയപ്പെട്ട കാലത്ത് മലയാള സിനിമയുടെ വിജയമായി ഷക്കീല മാറി. മൂന്നുവര്‍ഷം ഷക്കീലയുടെ കയ്യിലായിരുന്നു മലയാള സിനിമയെന്ന് സിനിമാ ചരിത്രം പരിശോധിച്ചാല്‍ കാണാം. സൂപ്പര്‍സ്റ്റാറുകളുടെ സിനിമ കാണാന്‍ അളില്ലെങ്കിലും ഷക്കീല സിനിമ റിലീസ് ചെയ്ത ദിനംതന്നെ ഹിറ്റ് ചാര്‍ട്ടില്‍ സ്ഥാനം പിടിക്കും. കിന്നാരതമ്പുികള്‍, എണ്ണത്തോണി, രാക്ഷസരാഞ്ജി എന്നിവയൊക്കെയാണ് പ്രധാന സിനിമകള്‍. എന്നാല്‍ സിനിമയിലെ സ്ഥിരം വേഷങ്ങളില്‍ നിന്നും മാറി ചെറിയ ചെറിയ വേഷങ്ങളിലൂടെ താര രാജാക്കന്മാരുടെ ചിത്രങ്ങളില്‍ കൂടി വീണ്ടും അഭിനയലോകത്ത് ഷക്കീല നില്‍ക്കുന്നു

മറിയ

ഷക്കീല തരംഗത്തില്‍ മലയാളത്തിലെത്തിയ നടിയാണ് മറിയ. മോഹന്‍ലാല്‍ ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ മറിയ ശരീര ഭാഗങ്ങള്‍ ആവശ്യത്തിലധികമായി കാണിച്ചുകൊണ്ടാണ് ശ്രദ്ധേയയാകുന്നത്.

രേഷ്മ

ഷക്കീല തരംഗത്തില്‍ എത്തിയ മറ്റൊരു നടിയാണ് രേഷ്മ. എന്നാല്‍ അത്തരം ചിത്രങ്ങള്‍ വിപണി വിജയം നേടാതായതോടെ സിനിമാ മേഖലയില്‍ നിന്നും മാറിയ രേഷ്മ ഒടുവില്‍ എത്തിച്ചേര്‍ന്നത് പെണ്‍വാണിഭ സംഘത്തിന്റെ കീഴിലാണ്. കൊച്ചിയില്‍ പൊലീസ് പിടിയിലായതോടെ ഈ ഫീല്‍ഡ് വിട്ട താരത്തെക്കുറിച്ച് പിന്നീട് വിവരങ്ങള്‍ ഒന്നുമില്ലാതെയായി. രേഷ്മ മരണപ്പെട്ടുവെന്നുള്ള വാര്‍ത്തകളും ഒരിക്കല്‍ വന്നിരുന്നു. എന്നാല്‍ അവര്‍ ജീവനോടെയുണ്ടെന്നും ഇപ്പോള്‍ മൈസൂറില്‍ ജീവിക്കുന്നുവെന്നും വല്ലപ്പോഴും വിളിക്കാറുണ്ടെന്നും ഷക്കീല ഒരു അഭിമുഖത്തില്‍ പറഞ്ഞു.

അല്‍ഫോണ്‍സ

ഷക്കീല സിനിമകളിലൂടെയാണ് അല്‍ഫോണ്‍സ വന്നതെങ്കിലും മോഹന്‍ലാലുമൊത്ത് നരസിംഹത്തിലെ ഐറ്റം ഡാന്‍സിലൂടെയാണ് എല്ലാവരും അറിയപ്പെടുന്ന നടിയായത്. നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. ഇട്ടം ഡാന്‍സ് മേഖലയിലാണ് താരം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

മുംതാസ്

തമിഴില്‍ വിജയ് നായകനായ ഖുശിയില്‍ ഐറ്റം ഡാന്‍സ് ചെയ്തുകൊണ്ടാണ് മുംതാസ് പ്രശസ്തയായത്. രാജേന്ദ്രന്റെ സിനിമയില്‍ നായികയായിട്ടാണ് എത്തിയതെങ്കിലും ഐറ്റം ഡാന്‍സുകളിലൂടെയാണ് താരം ശ്രദ്ധേയമായത്. മലയാളത്തില്‍ മോഹന്‍ലാലിന്റെ താണ്ഡവം എന്നചിത്രത്തില്‍ പാലും കുടവുമെടുത്ത് എന്ന ഗാനത്തില്‍ ആടിത്തിമര്‍ത്തതിലൂടെ മലയാളത്തിലും താരം ശ്രദ്ധേയയായി.

shortlink

Related Articles

Post Your Comments


Back to top button