CinemaGeneralKollywoodLatest NewsMovie GossipsNEWSWOODs

നായികയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഖുശ്ബു

തെന്നിന്ത്യന്‍ സിനിമാതാരം ഖുശ്ബു സംഘമിത്രയില്‍ നിന്നും പിന്‍മാറിയ ശ്രുതി ഹാസന്റെ നടപടിയെ വിമര്‍ശിച്ചു രംഗത്ത്. ഖുശ്ബുവിന്റെ ഭര്‍ത്താവ് സുന്ദര്‍ ഒരുക്കുന്ന ചിത്രമാണ് സംഘമിത്ര. രണ്ട് വര്‍ഷമായിചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങളിലാണ് താനും ഭര്‍ത്താവ് സുന്ദറും അടക്കമുള്ളവര്‍. കൂടെ ഒരുവലിയ ടീമുമുണ്ട്. പ്രോജക്ടിന്റെ ഏതാണ്ട് എഴുപത് ശതമാനവും ചിത്രീകരണം തുടങ്ങും മുമ്പ് പൂര്‍ത്തിയാക്കേണ്ടതാണ്. സ്‌ക്രിപ്റ്റ് വര്‍ക്ക് നടക്കുകയാണ്. ഈ സമയത്താണ് നായികയായി തീരുമാനിച്ച ശ്രുതി പിന്മാറിയത്. തിരക്കഥപൂര്‍ത്തിയാകാത്തത് കൊണ്ട് താന്‍ പിന്‍മാറുന്നു എന്നായിരുന്നു ശ്രുതി പറഞ്ഞത്.എന്നാല്‍ സിനിമാ കുടുംബത്തില്‍പ്പെട്ട കലാകാരി പ്രോജക്ടിന്റെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാതെ ചുമ്മാവായില്‍ തോന്നിയത് പുലമ്പുന്നത് ശരിയല്ലെന്നും കുശ്ബു പറഞ്ഞു.

സംഘമിത്രയാവാന്‍ വാള്‍പയറ്റും കുതിരസവാരിയും മറ്റും ശ്രുതി പരിശീലിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന് താരം പിന്‍മാറിയത് വലിയൊരു എടുത്തുചാട്ടമായി പോയെന്ന് തമിഴകത്തെ പല താരങ്ങളും വിലയിരുത്തുന്നു. ഹിന്ദിയില്‍ ഉള്‍പ്പെടെ അഭിനയിച്ചിട്ടും മികച്ച കരിയര്‍ ബ്രേക്ക് ലഭിക്കാത്ത ശ്രുതിക്ക്‌വലിയൊരു അഭിനയത്തിനും ഗ്ലാമറിനും ഏറെ പ്രാധാന്യമെന്നതിനപ്പുറം ടൈറ്റില്‍ റോള്‍ കഥാപാത്രം കൂടുതല്‍ ഗുണം ചെയ്യുമായിരുന്നു. ഹന്‍സിക നയന്‍താര തുടങ്ങി പല പേരുകളും ഉയര്‍ന്നുവരുമ്പോഴും സംഘമിത്രയില്‍ ഇതുവരെയും നായിക തീരുമാനമായില്ല.

shortlink

Related Articles

Post Your Comments


Back to top button