CinemaGeneralLatest NewsMollywoodNEWSWOODs

രാമലീലയ്ക്കും സംവിധായകൻ അരുൺ ഗോപിക്കും ആശംസകളുമായി ജൂഡ്‌ ആന്റണി

 

റിലീസിനൊരുങ്ങുന്ന ദിലീപ് ചിത്രം രാമലീലയ്ക്ക് പിന്തുണയുമായി സംവിധായകന്‍ ജൂഡ്‌ ആന്റണി. തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് ജൂഡ് രാമലീലയ്ക്കും സംവിധായകൻ അരുൺ ഗോപിക്കും ആശംസകള്‍ അറിയിച്ചത്.

ജൂഡ്‌ ആന്റണിയുടെ പോസ്റ്റ്

ഞാന്‍ ആദ്യം അസിസ്റ്റന്റ്‌ ഡയറക്ടര്‍ ആയി ചെയ്ത സിനിമ ദീപുവേട്ടന്‍ ചെയ്ത ക്രേസി ഗോപാലന്‍ ആണ്. ആ പടം തുടങ്ങി കുറെ കഴിഞ്ഞപ്പോള്‍ മികച്ച ഒരു അസ്സോസിയെറ്റ് ഡയറക്ടര്‍ ജോയിന്‍ ചെയ്തു. എന്നേക്കാള്‍ ഇളയതും എന്നാല്‍ രൂപത്തില്‍ ഒരു പാട് വലുതും ആയ ഒരു മനുഷ്യന്‍. കുറച്ചു ദിവസത്തിനുള്ളില്‍ ആ സുഹൃത്ത്‌ എന്‍റെ ചങ്ക് ബ്രോ ആയി മാറി. ഒരുപാട് അനുഭവങ്ങള്‍ പകര്‍ന്നു നല്‍കി. ഒരുപാട് പാഠങ്ങള്‍ പറഞ്ഞു തന്നു. ആദ്യ സിനിമയിലേക്കുള്ള എന്‍റെ യാത്രയില്‍ അവന്‍ സന്തോഷിച്ചു. അനുമോദിച്ചു. അവന് വേണമെങ്കില്‍ ചവറു പോലെ സിനിമകള്‍ എടുക്കാനുള്ള അവസരങ്ങള്‍ വന്നിരുന്നു. എന്നിട്ടും നല്ല സിനിമക്കായി അവന്‍ കാത്തിരുന്നു. ഈ വരുന്ന വെള്ളിയാഴ്ച അവന്‍റെ ആദ്യ സിനിമ ‘രാമലീല’ പുറത്തിറങ്ങുകയാണ്‌. അവന്‍റെ സ്വപ്നം പൂവണിയുന്ന ദിവസം. All the best aliya. Arun Gopy. :) So happy for u. God bless :) :)

shortlink

Related Articles

Post Your Comments


Back to top button