CinemaGeneralNEWS

ഹൈറേഞ്ച് പ്ലാന്‍ററായ് പ്രിഥ്വിരാജ് എത്തുന്നു !!

2015 പ്രിത്വിയുടെ ഭാഗ്യവര്‍ഷമായിരുന്നു എന്ന് നിസംശയം പറയാം . എന്ന് നിന്‍റെ മൊയ്തീന് ‍, അമര്‍ അക്ബര്‍ ആന്‍റണി എന്നീ ബ്ലോക്ക്‌ബസ്റ്റര്‍ ചിത്രങ്ങള്‍ക്കൊപ്പം അനാര്‍ക്കലി കൂടി ഹിറ്റായതോടെ കഴിഞ്ഞ കൊല്ലം പ്രിത്വിയുടെ സ്വന്തമായിരുന്നു . ഇക്കൊല്ലം ആദ്യം റിലീസ് ആവുന്ന പാവാടയ്ക്ക് ശേഷം എത്തുന്ന ചിത്രമായ ആദത്തിലാണ് പ്രിത്വി ഹൈറേഞ്ച് പ്ലാന്‍ററായ് എത്തുന്നത് . മാസ്റ്റേഴ്സ് , ലണ്ടന്‍ ബ്രിഡ്ജ് എന്നീ പ്രിത്വിരാജ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ആദം ” .

ഹൈറേഞ്ച് പ്ലാന്‍ററായ ആദം ജോണ്‍ പോത്തനായ് പ്രിഥ്വിരാജ് വേഷമിടുന്നു . ഒരു ഫാമിലി ത്രില്ലറായ ആദത്തില്‍ രണ്ടു നായികമാരുണ്ടാകും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അറിയാന്‍ കഴിഞ്ഞത് . സ്കോട്ട്ലാന്‍ഡ്‌ , കൊച്ചി , മുണ്ടക്കയം എന്നിവിടങ്ങളിലാണ് പ്രധാന ഷൂട്ടിംഗ് ലൊക്കെഷനുകള്‍ തീരുമാനിച്ചിരിക്കുന്നത് . ഏറെ ദൃശ്യചാരുതയെകാന്‍ ജോമോന്‍ ടി ജോണ്‍ ആദത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത് . മാസ് മീഡിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സി എസ് സ്റ്റന്‍ലിയും, ജോസ് സൈമനും നിര്‍മിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ പുതുമുഖമായ വില്ല്യം ഫ്രാന്‍സിസാണ് .

shortlink

Related Articles

Post Your Comments


Back to top button