GeneralNEWS

ബാഹുബലി ഡിജിറ്റല്‍ ഗ്രാഫിക് നോവലാകുന്നു

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ബാഹുബലി ഡിജിറ്റല്‍ ഗ്രാഫിക് നോവലാകുന്നു. ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ പോയതടക്കം പുതുമയുള്ള മറ്റുപല ഉപകഥകളുമായാവും ചിത്രത്തിന്റെ ഗ്രാഫിക് നോവല്‍ എത്തുന്നത്. ചിത്രത്തിന്റെ ഒരു ഭാഗം മാത്രമായിരിക്കില്ലെന്ന് രാജമൌലി പറയുന്നു. കഥയിലെ കഥകളായിരിക്കും പലതും. സിനിമയില്‍ നിങ്ങള്‍ കണ്ടത് ബാഹുബലിയുടെ കഥയിലെ ചെറിയൊരു ഭാഗം മാത്രമാണ്. എന്നാല്‍ നാടകീയവും സംഘട്ടനവും ഒക്കെ നിറഞ്ഞ നിരവധി കഥകള്‍ വേറെയുമുണ്ട്. ഇവയൊക്കെയാവും ഡിജിറ്റല്‍ ഗ്രാഫിക്കല്‍ നോവലില്‍ കാണാന്‍ സാധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button