BollywoodCinemaGeneralNEWS

മര്‍ഡര്‍ നാലാം ഭാഗത്തിലും ഇമ്രാന്‍ ഹഷ്മി തന്നെ

ബോളിവുഡ് സിനിമാലോകത്ത് ഏറെ താരങ്കങ്ങള്‍ ഉയര്‍ത്തിയ ചലച്ചിത്ര പരമ്പരയാണ് മര്‍ഡര്‍ സീരീസ്. മര്‍ഡര്‍ ആദ്യഭാഗം റിലീസ് ആയത് 2004ല്‍ ആണ്. ഇമ്രാന്‍ ഹഷ്മി, അഷ്മിത് പട്ടേല്‍, മല്ലിക ഷെരാവത് എന്നീ അഭിനേതാക്കള്‍ അണിനിരന്ന ചിത്രം ബോക്സ് ഓഫീസുകളെ ഇളക്കിമറിച്ചിരുന്നു. ഇമ്രാന്‍ ഹഷ്മിയുടെ രണ്ടാം ചിത്രമായിരുന്നു ഇത്. ചിത്രത്തില്‍ നെഗറ്റീവ് റോള്‍ ആണ് ഇമ്രാന്‍ കൈകാര്യം ചെയ്തത്. ചിത്രത്തിന്‍റെ രണ്ടാംഭാഗമായ മര്‍ഡര്‍ 2 2011ല്‍ ആണ് പുറത്തിറങ്ങിയത്. ഇമ്രാന്‍ ഹഷ്മി, പ്രശാന്ത് നാരായണ്‍, ജാക്വലിന്‍ ഫെര്‍നാണ്ടസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഒന്നാം ഭാഗത്തേക്കാള്‍ പണം വാരിയിരുന്നു. മഹേഷ്‌ ഭട്ട്, മുകേഷ് ഭട്ട് ടീം ആണ് ഇത് വരെ മൂന്നു ഭാഗങ്ങള്‍ പുറത്തിറങ്ങിയ മര്‍ഡര്‍ സീരീസ് മുഴുവനും നിര്‍മിച്ചത്. ആദ്യ രണ്ടു ഭാഗങ്ങളും വന്‍വിജയം ആയിരുന്നെങ്കിലും രണ്‍ദീപ് ഹൂട നായകനായ മൂന്നാം ഭാഗം പരാജയം ആയിരുന്നു. ഇപ്പോള്‍ മര്‍ഡര്‍ നാലാം ഭാഗം ഇറങ്ങുകയാണ്. ഇമ്രാന്‍ ഹഷ്മി തന്നെയാണ് ഇട്ജില്‍ നായകന്‍. കാരണം ഇമ്രാന്‍ ഹഷ്മി ഇല്ലെങ്കില്‍ ചിത്രം പരാജയം ആണെന്ന് മഹേഷ്‌ ഭട്ട് – മുകേഷ് ഭട്ട് ടീമിന് അനുഭവങ്ങളിലൂടെ മനസിലായി. ബോളിവുഡ് ചരിത്രത്തില്‍ ആദ്യമായാണ്‌ ചിത്രങ്ങള്‍ക്ക് നാലാം ഭാഗം ഇറങ്ങുന്നത്. ഇമ്രാന്‍ ഇപ്പോള്‍ രാസ് സീരീസിലെ നാലാം ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ചിത്രീകരണത്തിന് ശേഷം ഇമ്രാന്‍ മര്‍ഡര്‍ നാലാം ഭാഗത്തില്‍ അഭിനയിച്ച് തുടങ്ങും. ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളും ഏറ്റവും തിരക്കേറിയ താരവുമാണ് ഇമ്രാന്‍. ബോളിവുഡ് താരങ്ങളില്‍ നിന്ന് ആദ്യമായ് ഒരു അന്താരാഷ്‌ട്ര ചിത്രത്തില്‍ നായകനാവാന്‍ അവസരം ലഭിച്ച മുന്‍നിര താരവും ഇമ്രാന്‍ ഹഷ്മിയാണ്.

shortlink

Related Articles

Post Your Comments


Back to top button