BollywoodGeneralNEWSVideos

ഇതാണ് നീരജയുടെ യഥാര്‍ത്ഥ ശബ്ദം

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം’നീര്‍ജ’ നാളെ പ്രദര്‍ശനത്തിനെത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷനുവേണ്ടി അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം യഥാര്‍ഥ നീര്‍ജയുടെ ശബ്ദം പുറത്തുവിട്ടു. അവസാനമായി നീര്‍ജ നടത്തിയ ഫ്‌ലൈറ്റ് അനൗണ്‍സ്‌മെന്റാണ് യുട്യൂബില്‍ എത്തിയിരിക്കുന്നത്.

1986ല്‍ കറാച്ചി വിമാനത്താവളത്തില്‍ ഉണ്ടായ പാന്‍ ആം വിമാന റാഞ്ചല്‍ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണ് നീര്‍ജ. വിമാന റാഞ്ചലിനിടെ തീവ്രവാദികളില്‍ നിന്ന് 359 യാത്രക്കാരെ രക്ഷപ്പെടുത്തി മരണത്തിനു കീഴടങ്ങിയ നീര്‍ജയായി ചിത്രത്തില്‍ എത്തുന്നത് സോനം കപൂറാണ്. ഇന്ത്യയില്‍ അശോക ചക്ര നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സൈനികേതര ഉദ്യോഗസ്ഥയുമായിരുന്നു നീര്‍ജ.

ധീരതയുടെ ശബ്ദമെന്നാണ് സോനം കപൂര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഫോക്സ്റ്റാര്‍ ഹിന്ദിയാണ് നീര്‍ജയുടെ ശബ്ദം പുറത്തുവിട്ടത്. ‘നമ്മുടെ ഹീറോയുടെ ശബ്ദം, ഒരു തലമുറയുടെ തന്നെ പ്രചോദനം’ എന്ന് തലക്കെട്ടോടെ ശബ്ദം ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.  നീരജയുടെ റിയല്‍ വോയിസ് കേള്‍ക്കാം…

shortlink

Related Articles

Post Your Comments


Back to top button