GeneralNEWS

മണിയുടെ മരണം പുതിയ നിഗമനത്തിലേക്ക് പൊലീസ് നീങ്ങുന്നു

ചാലക്കുടി: കലാഭവന്‍ മണിയുടേതു സ്വാഭാവിക മരണമായിരിക്കാമെന്ന നിഗമനത്തിലേക്കു പൊലീസ് നീങ്ങുന്നു. ഗുരുതര കരള്‍രോഗം കൊണ്ടാകാം മരണമെന്ന് ഫോറന്‍സിക് വിദഗ്ധരും അഭിപ്രായപ്പെട്ടതോടെയാണ് സ്വാഭാവിക മരണമെന്ന സാധ്യതയിലേക്ക് നീങ്ങുന്നത്. ഇരുന്നൂറോളം പേരെ ചോദ്യം ചെയ്‌തെങ്കിലും ആത്മഹത്യയോ കൊലപാതകമോ ആകാനുള്ള സാധ്യത നിരാകരിക്കുന്നതാണ് ഇവരുടെ മൊഴികള്‍.എന്നാല്‍ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്കു ശേഷമേ അന്തിമ നിഗമനത്തിലെത്തൂ.

കീടനാശിനി ഉള്ളില്‍ച്ചെന്നതാണ് മണിയുടെ മരണത്തിനു കാരണമായത് എന്ന വാദം തള്ളിക്കളയുന്നതാണ് ലാബ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെന്നാണ് സൂചന. ആന്തരീകാവയവങ്ങളുടെ പരിശോധനയില്‍ ക്ലോര്‍ പൈറിഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ഇതു നേരിയ അളവില്‍ മാത്രമേയുള്ളൂവെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കീടനാശിനി ഉള്ളിലെത്തിയാല്‍ രൂക്ഷമായ ഗന്ധമുണ്ടാകും. എന്നാല്‍ മണിയെ ആശുപത്രിയില്‍ കൊണ്ടുപോകും മുന്‍പ് പരിശോധിച്ച ഡോക്ടറും ചികില്‍സിച്ച ആശുപത്രിയിലെ ഡോക്ടര്‍മാരും ഇത്തരത്തിലുള്ള ഗന്ധമുണ്ടായിരുന്നില്ലെന്നാണ് പൊലീസിനെ അറിയിച്ചിട്ടുള്ളത്. ഇന്‍ക്വസ്റ്റ് തയാറാക്കിയ പൊലീസ് ഉദ്യോഗസ്ഥരും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘവും അറിയിച്ചതും കീടനാശിനിയുടെ ഗന്ധം ഉണ്ടായിരുന്നില്ലെന്നാണ് മണിയെ ചികില്‍സിച്ച അമൃത ആശുപത്രിയില്‍ നടത്തിയ ടോക്‌സിക്കോളജി പരിശോധനയിലും കീടനാശിനി അകത്തു ചെന്നതായി സൂചനയില്ല.മണിയുടെ കരളിന്റെ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ച മട്ടിലായിരുന്നു. പല ദിവസങ്ങളായി കഴിച്ച ഭക്ഷ്യവസ്തുക്കളില്‍ നിന്ന് കീടനാശിനി പ്രവര്‍ത്തനരഹിതമായ കരളില്‍ അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. വൃക്കരോഗവും കരള്‍രോഗവും ആയിരിക്കാം മണിയുടെ മരണത്തിനു കാരണമായതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സ്വാഭാവിക മരണം എന്ന രീതിയിലാണ് അന്വേഷണം എത്തിനില്‍ക്കുന്നത്.

അതേസമയം, കാക്കനാട്ടെ കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനി സാന്നിധ്യം കണ്ടസ്ഥിതിക്ക് ഇത് എങ്ങനെയുണ്ടായി എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button