BollywoodGeneralNEWS

ഏറ്റവും മോശം ചിത്രം ദില്‍വാലെ; ബോളിവുഡിലെ ഏറ്റവും മോശം പ്രകടനത്തിനുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

എട്ടാമത് ഗോള്‍ഡന്‍ കേല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബോളിവുഡിലെ മോശം പ്രകടനത്തിന് നല്‍കുന്ന പുരസ്‌കാരമാണ് ഗോള്‍ഡ് കേല പുരസ്‌കാരം. 2015ലെ ഏറ്റവും മോശം ചിത്രമായി ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ദില്‍വാലെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ബോംബെ വെല്‍വെറ്റ്, ഷാന്താര്‍, തേവര്‍, സിംഗ് ഈസ് ബ്ലിംഗ് എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ദില്‍വാലെ പുരസ്‌കാരം സ്വന്തമാക്കിയത്.

ശ്രദ്ധ കപൂര്‍, എയ്മി ജാക്‌സണ്‍ എന്നിവരെ മറികടന്ന് പ്രേം രഥന് ധന്‍ പായോയിലെ പ്രകടനത്തിന് സോനം കപൂര്‍ മോശം നടിയായ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പുതുമുഖ താരത്തിനുള്ള നിരവധി പുരസ്‌കാരം സ്വന്തമാക്കിയ സൂരജ് പഞ്ചോളിയാണ് മോശം നടന്‍. പ്രേം രഥന് ധന്‍ പായോ ഒരുക്കിയ സൂരജ് ഭട്ടാചാര്യയാണ് മോശം സംവിധായകന്‍.

‘ഒരു ഉപകാരവുമില്ലാത്ത റീമേക്ക്’ പുരസ്‌ക്കാരം എംഎസ്ജി 2 സ്വന്തമാക്കി. പ്രേം രഥന് ധന്‍ പായോയുടെ അവതരണ ഗാനമാണ് ഏറ്റവും മോശം പാട്ട്. ‘എന്തിനാണ് നിങ്ങള്‍ ഇപ്പോഴും ശ്രമിക്കുന്നത്’ എന്ന പുരസ്‌കാരം കട്ടി ബട്ടിയിലൂടെ ഇമ്രാന്‍ ഖാന്‍ സ്വന്തമാക്കി. ഏറ്റവും മോശം ഉച്ചാരണത്തിനുള്ള പുരസ്‌കാം മേം ഓര്‍ ചാള്‍സിലൂടെ രണ്‍ദീപ് ഹുഡ സ്വന്തമാക്കി. ‘സംഘ പരിവാര്‍’ പുരസ്‌കാരം ദില്‍വാലെയിലെ ഗെരുവാ എന്ന പാട്ടിന് ലഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button