BollywoodGeneralNEWSShort FilmsShort FilmsVideos

വേറിട്ട ആശയവുമായ് ലൈംഗിക തൊഴിലാളികളുടെ കഥ പറയുന്ന ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു

ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ ഇംതിയാസ് അലിയുടെ ഹ്രസ്വചിത്രം പുറത്തിറങ്ങി. ലൈംഗിക തൊഴിലാളികളുടെ ജീവിതം ബന്ധപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിലൂടെ സാധാരണക്കാര്‍ക്ക് ഡിജിറ്റല്‍ ലോകത്തിന്റെ വാതിലുകള്‍ തുറന്നുകൊടുത്തിരിക്കുകയാണെന്ന് ഇംതിയാസ് പറഞ്ഞു.

ലൈംഗിക തൊഴിലാളി തന്റെ ക്ലൈന്റിനോട് സ്‌റ്റോക്ക് മാര്‍ക്കറ്റിനെക്കുറിച്ച് സംസാരിക്കുന്നതാണ് ‘ഇന്ത്യ ടുമോറൊ’ യുടെ പ്രധാന ഭാഗം. കൃത്യമായ പദ്ധതികളിലൂടെ ജീവിതം മുന്നോട്ട് കൊണ്ടു പോകേണം എന്ന ആശയം ലൈംഗിക തൊഴിലാളിയിലൂടെ ഇംതിയാസ് ജനങ്ങളിലെക്കെത്തിച്ചിരിക്കുകയാണ്. 5 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഹ്രസ്വചിത്രത്തിന്റെ സംഗീതം എ.ആര്‍. റഹ്മാന്റേതാണ്.

ജബ് വി മെറ്റ്, ലവ് ആജ് കല്‍, റോക്ക് സ്റ്റാര്‍, ഹൈവേ, തമാഷ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഇംതിയാസ് അലി. വേറിട്ട ആശയവുമായ് ലൈംഗിക തൊഴിലാളികളുടെ കഥ പറയുന്ന ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു. ഹൃസ്വചിത്രം കാണാം…

shortlink

Related Articles

Post Your Comments


Back to top button