BollywoodMovie Gossips

കങ്കണയുമായി പ്രണയമില്ലെന്ന ഹൃത്വിക്കിന്‍റെ വാദം പൊളിഞ്ഞു സ്വകാര്യ ചിത്രം പുറത്തായി

ഇപ്പോഴത്തെ ബോളിവുഡ് കോളങ്ങളിലെ ചൂടുള്ള വാര്‍ത്തയാണ് കങ്കണ-ഹൃത്വിക് പ്രണയബന്ധത്തെ ചുറ്റിപറ്റി നടക്കുന്നത്. ഹൃതിക് റോഷനുമായി പ്രണയത്തിലാണെന്ന കങ്കണയുടെ വാദങ്ങളും ഹൃത്തിക്കിന് അയച്ച ഇ മെയില്‍ ചോര്‍ത്തലും, മാനനഷ്ടക്കേസും വരെയെത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍. ഇപ്പോഴിതാ കങ്കണയുമായി പ്രണയമില്ലെന്ന ഹൃത്വിക്കിന്റെ വാദങ്ങളെ പൊളിച്ച് കൊണ്ട് ഇരുവരുടെയും സ്വകാര്യ ചിത്രം ട്വിറ്ററിലൂടെ പ്രചരിക്കുന്നു. ഹൃത്വിക്കുമായി പ്രണയത്തിലാണെന്ന് കങ്കണ പറഞ്ഞതിന് പിന്നാലെ തന്നെ അപമാനിക്കാന്‍ കങ്കണ ശ്രമിക്കുന്നുവെന്ന് കാണിച്ച് ഹൃത്വിക് കേസ് നല്‍കിയിരുന്നു. ഇതിന് തെളിവായി കങ്കണ തനിക്കയച്ച ഇ മെയിലുകളും സമര്‍പ്പിക്കുകയുണ്ടായി. ഗബ്ബര്‍ സിംഗ് എന്ന ഐഡിയില്‍ നിന്നാണ് ഹൃത്വിക് കങ്കണയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം പുറത്തുവന്നിരിക്കുന്നത്. ട്വിറ്ററിലൂടെ പുറത്തുവന്ന ചിത്രത്തിന്റെ ആധികാരികതയോ ഉറവിടമോ സംബന്ധിച്ച് വിശദീകരണങ്ങള്‍ വന്നിട്ടില്ല.

hrithik

shortlink

Related Articles

Post Your Comments


Back to top button