GeneralNEWS

കൂട്ട ബലാല്‍സംഗത്തിന് ഇരയായെന്ന്‍ നടി

നടിയും മോഡലുമായ പൂജ മിശ്രയാണ് ജയ്പൂരില്‍ വെച്ച് പീഡനത്തിനിരയായത്. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി സഹപ്രവര്‍ത്തകാരായ 3 ക്യാമറാമാരാണ് തന്നെ പീഡിപ്പിച്ചതെന്നാണ് നടിയുടെ പരാതി. ടിവി ഷോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ഇവര്‍ ജയ്പൂരില്‍ എത്തിയത്. ചിത്രീകരണം തീർന്ന ശേഷം മൂന്നു കാമറാമാൻമാരും ഹോട്ടലിൽ പാർട്ടിക്ക് ക്ഷണിച്ചു. അവിടെവെച്ച് പീഡനത്തിനിരയക്കുകയിരുന്നെന്നും ഇവര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഉദയപൂരിലെ ഒരു ഹോട്ടലില്‍ വെച്ച് തന്നെ രണ്ടുപേര്‍ ബലാല്‍സംഗം ചെയ്തുവെന്ന് പൂജ മിശ്രാ ആരോപിച്ചിരുന്നു. മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും പണവും ആഭരണവും തട്ടിയെടുത്തു എന്നും ഇവര്‍ പരാതിയില്‍ പറഞ്ഞിരുന്നു.

shortlink

Post Your Comments


Back to top button