Just In

Ozhivu

ഒഴിവുദിവസത്തെ കളി റിവ്യൂ

രശ്മി രാധാകൃഷ്ണന്‍

കളിച്ച് കാര്യമായ ഒരു കളിയുടെ കാര്യമാണ് പറയുന്നത്.കളിയുടെ ഒടുവില്‍ മാത്രം കഥയിലേയ്ക്ക് കടക്കുന്ന ഒരു കൈവിട്ട കളി.അതാണ്‌ ആഷിക് അബു അവതരിപ്പിയ്ക്കുന്ന സനല്‍ കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളി.

ചലച്ചിത്ര മേളകളില്‍ നല്ല അഭിപ്രായം നേടിയ ചിത്രം,പുരസ്ക്കാരം നേടിയ സംവിധായകന്റെ ചിത്രം.കേട്ടറിവുകൊണ്ട് സിനിമകളെ അളക്കുന്ന സാധാരണ പ്രേക്ഷകരെ സ്വാഭാവികമായും തിയേറ്റകളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഈ വിശേഷണങ്ങള്‍ തന്നെ ധാരാളം..എന്നാല്‍ മുന്‍വിധികളെ മറികടന്ന് കണ്ടറിഞ്ഞു മാത്രം സിനിമയെ അറിയാനും ആസ്വദിയ്ക്കാനും നിങ്ങള്‍ തയ്യാറാണെങ്കില്‍ നിശ്ചയമായും ഈ മികച്ച ചിത്രം കാണുക.

വോട്ടുചെയ്യുക എന്നല്ലാതെ മറ്റൊരു ജോലിയുമില്ലാത്ത ഒരു തിരഞ്ഞെടുപ്പ് ദിവസത്തിന്റെ ആലസ്യത്തില്‍ ചെറുപ്പക്കാരുടെ ഏതൊരു കൂട്ടായ്മയിലും സംഭവിയ്ക്കാവുന്ന സ്വാഭാവികമായ സംഭാഷണങ്ങളും സംഭവങ്ങളും മാത്രം.സിനിമയ്ക്കായി എന്ന് മുന്നില്‍ കണ്ടുകൊണ്ട് എഴുതിച്ചേര്‍ത്ത ഒരു വാചകം പോലും സിനിമയിലില്ല.മുഖ പരിചയമുള്ള ഒരു നടന്‍ പോലും ഇല്ല.അതു കൊണ്ട് തന്നെ ഇമേജുകളുടെ അനാവശ്യഭാരമില്ലാതെ കാണാം.ആസ്വദിയ്ക്കാം.

സിനിമയ്ക്ക് വ്യക്തമായ ഒരു രാഷ്ട്രീയം ഉണ്ടെന്നിരിയ്ക്കിലും ആ രാഷ്ട്രീയം കാഴ്ചക്കാരനെ അടിച്ചേല്‍പ്പിയ്ക്കാന്‍ വേണ്ടി സംവിധായകന്‍ സിനിമയെ ഉപയോഗിച്ചിട്ടില്ല.സിനിമയുടെ രാഷ്ട്രീയത്തോട് നിങ്ങള്‍ക്ക് താല്പര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും വളരെ രസമായി കണ്ടുപോകാവുന്ന ഒരു പുതിയ ആഖ്യാനരീതി തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.രാഷ്ട്രീയം നമ്മുടെയൊക്കെ ഭാഗമാണെങ്കിലും ഒരിയ്ക്കലും അതു മാത്രമല്ല ജീവിതം.ഈ വസ്തുതയെ അതിന്റെ എല്ലാവിധ സ്വാഭാവികതയോടെയും കൈകാര്യം ചെയ്തിരിയ്ക്കുന്നിടത്ത് നമ്മള്‍ ഇതുവരെ കണ്ടതും കേട്ടതുമായ സിനിമാസങ്കല്‍പ്പങ്ങള്‍ ഒന്ന് മാറിമറിയുന്നു.
വളരെ വ്യത്യസ്തരായ അഞ്ചു സുഹൃത്തുക്കള്‍ ഒരുതിരഞ്ഞെടുപ്പ് ദിവസം ഒത്തുകൂടുന്നു..അവരില്‍ വോട്ടു ചെയ്തവരും ഇല്ലാത്തവരും രാഷ്ട്രീയ താല്പര്യം ഉള്ളവരും ഇല്ലാത്തവരും കറുത്തവനും വെളുത്തവനും ഉണ്ട്.എങ്കിലും ആ കൂട്ടായ്മയില്‍ അവരെ ഒരുമിപ്പിയ്ക്കുന്നത് മദ്യം എന്ന ഘടകം മാത്രമാണ്.ആ ലഹരിയില്‍ അവര്‍ അവരായി മാത്രമേ ജീവിയ്ക്കുന്നുള്ളൂ. സുഹൃത്തുക്കള്‍ ഒരു രസത്തിന് വേണ്ടി കളിയ്ക്കുന്ന അവരുടെ കളിയില്‍ പാലിയ്ക്കേണ്ട നിയമങ്ങളില്‍ പറയുന്നത് പോലെ തന്നെ സത്യസന്ധമായ പങ്കാളിത്തം ആവശ്യപ്പെടുന്ന ഗൌരവമുള്ള ഒരു കളിയാണ് ജനാധിപത്യവും. ജനാധിപത്യവ്യവസ്ഥിതിയുടെ ഭാഗധേയം നിര്‍ണ്ണയിയ്ക്കുന്ന ആ ദിവസം തന്നെ കളി ദിവസമായെടുത്തതിന്റെ സാംഗത്യവും അതുതന്നെ.

സ്ത്രീവിരുദ്ധതയും കറുപ്പിന്റെ രാഷ്ട്രീയവുമൊക്കെ സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.അതൊക്കെ സ്വാഭാവികമായി അങ്ങ് കടന്നുപോകുന്നു . ഒരേ ഒരു സ്ത്രീകഥാത്രമേയുള്ളൂ ചിത്രത്തില്‍.അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹം നമ്മോട് ചിലത് പറയുന്നുണ്ട്.വോട്ട് ചെയ്യുന്നില്ലേ എന്ന് അവരോട് ചോദിയ്ക്കുമ്പോള്‍ അതൊക്കെ ആണുങ്ങളുടെ കളിയല്ലേ സാറേ എന്ന് നിസംഗമായി പറഞ്ഞിട്ട് അവര്‍ അടുത്ത പണിയിലെയ്ക്ക് നീങ്ങുകയാണ്.സ്വന്തം പ്രസ്താവന സമര്ത്ഥിയ്ക്കാന്‍ സംഭാഷണങ്ങളോ സംഗീതമോ അവര്‍ തന്നെയോ പോലും കാത്തുനില്‍ക്കുന്നില്ല. അതുകൊണ്ട് തന്നെ ഇവിടെ സന്ദേശമില്ല,ഉപദേശവുമില്ല..ജീവിതം മാത്രം.സിനിമയും ജീവിതവും തമ്മിലുള്ള ആ വേര്‍തിരിവ് മായ്ച് കളഞ്ഞിടത്താണ് സനല്‍ കുമാര്‍ ശശിധരന്‍ എന്ന സംവിധായകന്റെ മികവ്.

ചിത്രത്തിന്‍റെ ക്ലൈമാക്സ് ഒരു ഞെട്ടലാണ്.അതുവരെ കളിയില്‍ രസിച്ചിരിയ്ക്കുന്ന നമ്മള്‍ അതില്‍ നിന്ന് പുറത്തുകടക്കാനാകാതെ കുഴയുന്ന നിമിഷം.കളി കാര്യമാകുന്ന നിമിഷം.അവിടെ മാത്രമാണ് ഇതൊരു കഥ പറച്ചിലായിരുന്നു എന്ന് നമ്മള്‍ സ്വയം തിരിച്ചറിയുന്നത്.അല്ലെങ്കില്‍ ആ ഒരു നിമിഷം മാത്രമാണ് നമ്മള്‍ ഒരു സിനിമ കാണുകയായിരുന്നു എന്ന് സ്വയം മനസ്സിലാക്കുന്നത്.ആ ആഘാതത്തിന്റെ പിടച്ചില്‍ നമ്മെ കുറച്ചു നാളേയ്ക്ക് പിന്തുടരുകയും ചെയ്യും.

വലിയ അഭിനയപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത അരുൺകുമാർ, ഗിരീഷ് നായർ, നിസ്താർ അഹമ്മദ്, ബൈജു നെട്ടോ, പ്രദീപ് കുമാർ, റെജു പിള്ള എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അത്യുഗ്രന്‍ പ്രകടനം കാഴ്ച വച്ചത്.വളരെ കുറച്ച് രംഗങ്ങളിലെ ഉള്ളൂവെങ്കിലും ശക്തമായ ഒരേ ഒരു സ്ത്രീകഥാപാത്രമായി അഭിജാ ശിവകല മികവ് പുലര്‍ത്തി.

മലയാളത്തിലെ ആദ്യത്തെ കാട്ടുസിനിമ എന്ന പേരില്‍ ഇറങ്ങിയ ഈ ചിത്രത്തിന് ഇരുപത് ലക്ഷം രൂപയാണ് ചിലവായത്.പുരസ്ക്കാരം നേടി എന്ന ഒരു ‘അപരാധത്തിന്റെ, പേരില്‍ ഈ മികച്ചചിത്രത്തെ വിധിച്ച് അകറ്റി നിര്‍ത്തരുത്.തിയേറ്ററില്‍ പോയിത്തന്നെ കാണുക.

അഭിനന്ദനങ്ങള്‍..ആഷിക് അബുവിനും സനല്‍ കുമാര്‍ ശശിധരനും ‘കളി’യിലെ മറ്റ് ടീമംഗങ്ങള്‍ക്കും.

Share This Article

കഥയറിയാതെ ആട്ടം കാണരുത്

Next Story »

ലെന്‍സ്‌ സൂം ചെയ്യുന്നത് സൈബര്‍ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക്

Leave a comment

Your email address will not be published. Required fields are marked *

Now Showing

 • the-

  ദി ഗ്രേറ്റ്‌ ഫാദര്‍

  3 weeks ago

  സംവിധാനം/രചന :- ഹനീഷ് അദേനി   നിര്‍മ്മാണം & ബാനര്‍ :- പൃഥ്വിരാജ്, സന്തോഷ്‌ ശിവന്‍, ആര്യ, ഷാജി നടേശന്‍/ആഗസ്റ്റ് സിനിമാസ്   അഭിനേതാക്കള്‍ :- മമ്മൂട്ടി,ആര്യ,സ്നേഹ,ബേബി അനിഘ, മാളവിക മോഹനന്‍, മിയ   സംഗീതം :- ...

  Read More
 • Fnews4786img

  1971 ബിയോണ്ട് ദി ബോര്‍ഡേഴ്സ്

  3 months ago

  സംവിധാനം:- മേജര്‍ രവി നിര്‍മ്മാണം & ബാനര്‍ :- ഹനീഫ് മുഹമ്മദ്, റെഡ്റോസ് എന്റര്‍ടെയിന്‍മെന്റ് അഭിനേതാക്കള്‍ :- മോഹന്‍ലാല്‍, ആശാ ശരത്ത്, ശ്രിദ്ധ, അല്ലു സിരീഷ്, റാണ ദഗ്ഗുബതി ഛായാഗ്രഹണം:- സുജിത് വാസുദേവ് ഭാഷ :- മലയാളം ...

  Read More
 • ta

  ടേക്ക് ഓഫ്

  3 months ago

  സംവിധാനം :- മഹേഷ്‌ നാരായണന്‍ നിർമ്മാണം & ബാനർ :- ആന്‍റോ ജോസഫ്&ആന്‍ മെഗാ മീഡിയ തിരക്കഥ, സംഭാഷണം :- പി.വി ഷാജി കുമാര്‍ അഭിനേതാക്കൾ :- കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍,ആസിഫ് അലി ,പാര്‍വതി ഛായാഗ്രഹണം ...

  Read More
 • pu

  പുത്തന്‍പണം

  3 months ago

  സംവിധാനം/രചന ; രഞ്ജിത്ത്   നിര്‍മ്മാണം&ബാനര്‍ ; രഞ്ജിത്ത്, എബ്രഹാം മാത്യൂ,അരുണ്‍ നാരായണന്‍/ ത്രീ കളര്‍ സിനിമ   അഭിനേതാക്കള്‍ ; മമ്മൂട്ടി, രണ്‍ജി പണിക്കര്‍, മാമുക്കോയ, സിദ്ധിക്ക്, സായ്കുമാര്‍, ഇനിയ   ഛായാഗ്രഹണം :- ഓം ...

  Read More
 • jorjettans

  ജോർജ്ജേട്ടൻ’സ് പൂരം

  5 months ago

    കഥ, സംവിധാനം :- കെ.ബിജു നിർമ്മാണം & ബാനർ :- അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ & ശിവാനി സൂരജ്, ചാന്ദ് വി ക്രിയേഷൻസ് & ശിവാനി എന്റർടെയിൻമെന്റ് തിരക്കഥ, സംഭാഷണം :- വൈ.വി.രാജേഷ് അഭിനേതാക്കൾ ...

  Read More
 • Coming Soon

  • ചങ്ക്സ്

   3 months ago

     സംവിധാനം:- ഒമര്‍ ലുലു തിരക്കഥ:- സനൂപ് തൈക്കുടം, ജോസഫ് വിജീഷ്, അനീഷ് ഹമീദ് നിര്‍മ്മാണം & ബാനര്‍ :- വൈശാഖ് രാജ, വൈശാഖാ സിനിമ അഭിനേതാക്കള്‍ :- ബാലു വര്‍ഗ്ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വൈശാഖ് അവതരണം ...

   Read More
  • തൊണ്ടിമുതലും ദൃക്സാക്ഷിയും

   5 months ago

   സംവിധാനം – ദിലീഷ് പോത്തന്‍ രചന – സജീവ്‌ പാഴൂര്‍ നിര്‍മ്മാണം – സന്ദീപ്‌ സേനന്‍, അനീഷ്‌ എം തോമസ്‌ അഭിനേതാക്കള്‍ – ഫഹദ് ഫാസില്‍, അലന്‍സിയര്‍ സംഗീതം – ബിജിബാല്‍ ചിത്രസംയോജനം – കിരണ്‍ ദാസ് ...

   Read More
  • ‘കമ്മാരസംഭവം’

   5 months ago

   സംവിധാനം :- രതീഷ് അമ്പാട്ട് നിർമ്മാണം & ബാനർ :- ഗോകുലം ഗോപാലൻ, ശ്രീ ഗോകുലം മൂവീസ് കഥ, തിരക്കഥ, സംഭാഷണം :- മുരളീഗോപി അഭിനേതാക്കൾ :- ദിലീപ്, ബോബി സിംഹ, മുരളീ ഗോപി, സിദ്ധാർത്ഥ് തുടങ്ങിയവർ. ...

   Read More
  • ‘ടിയാൻ’

   5 months ago

   സംവിധാനം :- ജിയെൻ കൃഷ്ണകുമാർ നിർമ്മാണം & ബാനർ :- ഹനീഫ് മൊഹമ്മദ്, റെഡ് റോസ് ക്രിയേഷൻസ് കഥ, തിരക്കഥ, സംഭാഷണം :- മുരളി ഗോപി അഭിനേതാക്കൾ :- പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി, ഷൈൻ ടോം ...

   Read More
  • ‘സോളോ’

   5 months ago

   രചന, സംവിധാനം :- ബിജോയ് നമ്പ്യാർ നിർമ്മാണം & ബാനർ :- എബ്രഹാം മാത്യു & ബിജോയ് നമ്പ്യാർ, ഗേറ്റ്എവേയ് ഫിലിംസ് & അബാം ഫിലിംസ് അഭിനേതാക്കൾ :- ദുൽക്കർ സൽമാൻ, ആൻസൻ പോൾ, ആരതി വെങ്കിടേഷ്, ...

   Read More