CinemaLatest NewsMollywoodMovie GossipsWOODs

ആ ചിത്രത്തിൻറെ വിജയത്തിന് പിന്നിൽ ദിലീപായിരുന്നു; ക്യപ്റ്റൻ രാജു

ജോണി ആന്റണി ദിലീപ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ചിത്രമായിരുന്നു സിഐഡി മൂസ. വൻ വിജയമായിരുന്നു ആ ചിത്രം. അതിനു പിന്നിൽ പ്രവർത്തിച്ചത് നടൻ ദിലീപിന്റെ ബുദ്ധിയാണെന്ന് ചിത്രത്തിൽ ഹാസ്യ റോളിൽ പ്രത്യക്ഷപ്പെട്ട ക്യാപ്റ്റൻ രാജു പറയുന്നു. ”സത്യത്തില്‍ ദിലീപിന്റെ ബ്രെയിനിലുണ്ടായ സിനിമയാണ് സിഐഡി മൂസ. ജോണിയുടെയും ദിലീപിന്റെയും ഹ്യൂമര്‍ സെന്‍സാണ് സിനിമയെ ഹിറ്റാക്കിയത്. ഞാന്‍ ഒരു ഓട്ടോയില്‍ വന്ന് ഇറങ്ങുന്ന സീനുണ്ട്. ആ സീന്‍ ചെയ്തു തുടങ്ങിയപ്പോള്‍ ദിലീപ് പറഞ്ഞു, ജോണി നമുക്ക് കുറച്ച്‌ ചാണകം എടുപ്പിച്ചാലോ, അതുകൊണ്ട് ഒരു വിദ്യയുണ്ട്. അങ്ങനെ അടുത്ത വീട്ടില്‍ നിന്ന് ചാണകം വാങ്ങി. ദിലീപ് എന്നോട് പറഞ്ഞു ‘ഒരു കാല്‍ അതിന് മുകളില്‍ വച്ച്‌ കറക്കിയെടുക്ക്. ചവിട്ടേണ്ട’ എന്ന്. ഇടത്തേ കാല്‍ അങ്ങിനെ എടുത്തു വയ്ക്കുമ്പോൾ വലത്തേ കാല് ചാണകത്തില്‍ ചവിട്ടി വൃത്തികേടാക്കി വയ്ക്കും. ദിലീപ് നല്ല ബുദ്ധിമാനാണ്. തലയ്ക്കകത്ത് കുറേ തമാശ സ്റ്റോക്ക് ചെയ്തു വയ്ക്കുന്ന ആളാണ്. ബ്രീഫ്കെയ്സിനകത്ത് കരിമീന്‍ കൊണ്ട് വരുന്നതും കാറിന് കീഴെ ദ്വാരമിട്ട് സ്വയം തള്ളുന്നതുമൊക്കെ പ്രേക്ഷകര്‍ ആസ്വദിച്ചു”.

കൊച്ചു കുട്ടികള്‍ക്ക് പോലും ചിത്രം ഇഷ്ടമായി. സിഐഡി മൂസയുടെ പാര്‍ട്ട് 2 എടുക്കാന്‍ ദിലീപിന് ആഗ്രഹമുണ്ടെന്ന് കേട്ടു. ഒരു വേഷം തരികയാണെങ്കില്‍ താൻ സന്തോഷത്തോടെ ചെയ്യും. അല്ലെങ്കില്‍ തിയേറ്ററില്‍ പോയി കാണുമെന്നും ക്യപ്റ്റൻ രാജു ഒരു അഭിമുഖത്തിൽ പറഞ്ഞു .

shortlink

Related Articles

Post Your Comments


Back to top button